തോരാത്ത മഴയത്തും ആവേശമായി ഫലസ്തീന്‍ ഐക്യദാര്‍ഢ്യ റാലി

Share to


Perinthalmanna Radio
Date: 02-10-2025

പട്ടിക്കാട് : അന്താരാഷ്ട്ര നിയമങ്ങള്‍ ലംഘിച്ച് ഇസ്രായേല്‍ ഭീകര രാഷ്ട്രം പതിറ്റാണ്ടുകളായി ഫലസ്തീന്‍ ജനതയ്ക്ക് മേല്‍ നടത്തുന്ന അതിക്രമത്തില്‍ പ്രതിഷേധിച്ചും ഫലസ്തീന്‍ ജനതക്ക് ഐകദാര്‍ഢ്യം പ്രഖ്യാപിച്ചും പട്ടിക്കാട് ജാമിഅ നൂരിയ്യ വിദ്യാര്‍ത്ഥി സംഘടന നൂറുൽ ഉലമയുടെ നേതൃത്വത്തില്‍ ഫലസ്തീന്‍ ഐകദാര്‍ഢ്യ റാലി സംഘടിപ്പിച്ചു.
തോരാത്ത മഴയത്തും ആവേശമായ റാലിയുടെ ഫ്ലാഗ് ഓഫ് കർമ്മം പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ നിർവ്വഹിച്ചു. ഏലംകുളം ബാപ്പു മുസ്ലിയാർ, ആബിദ് ഹുസൈൻ തങ്ങൾ എംഎൽഎ, പി അബ്ദുൽഹമീദ് എംഎൽഎ, മഞ്ഞളാം കുഴി അലി എം.എൽ.എ, എംസി മായിൻ ഹാജി, പാതിരമണ്ണ അബ്ദുറഹ്മാൻ ഫൈസി, അബ്ദുല്ലത്തീഫ് ഫൈസി പാതിരമണ്ണ, അലവി ഫൈസി കൊളപ്പറമ്പ്, അബ്ദു സലാം ഫൈസി ഒളവട്ടൂർ, ളിയാഉദ്ദീൻ ഫൈസി മേൽമുറി, ഒ.ടി മുസ്ഥഫ ഫൈസി, മുഹമ്മദലി ശിഹാബ് ഫൈസി കൂമണ്ണ, അരിക്കുഴിയിൽ ബാപ്പുട്ടി ഫൈസി, അരിക്കുഴിയിൽ ഉമ്മർ ഫാറൂഖ്, കല്ലടി അബൂബക്കർ, പുളിയക്കുത്ത് ഹനീഫ, അബ്ദുൽ ഖാദർ ഫൈസി കുന്നുംപുറം, പറമ്പൂർ മുഹമ്മദ് ബാബു, മുജ്തബ ഫൈസി ആനക്കര , നൂറുൽ ഉലമ ഭാരവാഹികളായ സയ്യിദ് ആദിൽ ഉദൈബ് ജിഫ്രി, അബ്ദുല്ല റാശിദ് എളേറ്റിൽ, യഹിയ കാസിം ദേശമംഗലം, സയ്യിദ് ജലാൽ ശിഹാബ്, സയ്യിദ് അദ്നാൻ ഹൈദ്രോസി, നാഫിഹ് ഏലംകുളം ഉബൈദ് ഗൂഢല്ലൂർ പങ്കെടുത്തു.
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ

Share to

Leave a Reply

Your email address will not be published. Required fields are marked *