ഗസ്സയുടെ കണ്ണീരിനൊപ്പമെന്ന മുദ്രാവാക്യവുമായി ഫലസ്തീൻ ഐക്യദാർഢ്യ കോർണർ സംഘടിപ്പിച്ചു

Share to


Perinthalmanna Radio
Date: 03-10-2025

പെരിന്തൽമണ്ണ: ഗസ്സയിൽ നടക്കുന്ന ക്രൂരാക്രമണങ്ങളിൽ മരണമടഞ്ഞവർക്കും പരിക്കേറ്റവർക്കും ഐക്യദാർഢ്യം പ്രഖ്യാപിച്ച് തേക്കിൻക്കോട് കൂമ്പൻകല്ല് മഹല്ല് ജുമാമസ്ജിദിൽ ഫലസ്തീൻ ഐക്യദാർഢ്യ കോർണർ സംഘടിപ്പിച്ചു.

ജുമാ നമസ്കാരത്തിനു ശേഷം കൂമ്പൻകല്ല് മഹല്ല് ജുമാമസ്ജിദിൽ നടന്ന ചടങ്ങിൽ മഹല്ല് പ്രസിഡന്റ് സെയ്ദ് ഫസലു റഹ്മാൻ തങ്ങൾ ഐക്യദാർഢ്യ പ്രതിജ്ഞ ചൊല്ലി കൊടുത്തു. മഹല്ല് ഖത്തീബ് മൊയ്‌ദീൻ കുട്ടി ദാരിമി ഗസ്സയിലെ ജനതയ്‌ക്ക് വേണ്ടി പ്രത്യേക പ്രാർത്ഥന നടത്തി.

മഹല്ല് ജനറൽ സെക്രട്ടറി യൂസഫ് പത്തത്ത്, ട്രഷറർ ഇക്ബാൽ കല്ലങ്ങാടൻ, മഹല്ല് കമ്മിറ്റി ഭാരവാഹികൾ, മഹല്ല് നിവാസികൾ തുടങ്ങി നിരവധി പേർ ചടങ്ങിൽ പങ്കെടുത്തു.

ഗസ്സയിലെ നിരപരാധികളുടെ രക്തസാക്ഷിത്വം ലോക മനസാക്ഷിയെ ഉണർത്തുന്നതാണെന്നും, ഫലസ്തീൻ ജനതയ്‌ക്ക് പിന്തുണയും പ്രാർത്ഥനയും തുടർന്നു കൊണ്ടേയിരിക്കുമെന്നും ചടങ്ങിൽ പങ്കെടുത്തവർ വ്യക്തമാക്കി.

———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ

Share to

Leave a Reply

Your email address will not be published. Required fields are marked *