ഉയരവ്യത്യാസത്തിന് പരിഹാരം; ചെമ്മാണിയോട്- പുത്തൻപള്ളി- തേലക്കാട് റോഡ് തുറന്നു

Share to


Perinthalmanna Radio
Date: 04-10-2025

മേലാറ്റൂർ: റോഡിന്റെ ഉയരവ്യത്യാസം കുറയ്ക്കാനുള്ള കോൺക്രീറ്റ് ജോലിക്കായി രണ്ടാഴ്ചയോളമായി അടച്ചിട്ട ചെമ്മാണിയോട്-പുത്തൻപള്ളി-തേലക്കാട് റോഡ് പണി പൂർത്തീകരിച്ച് തുറന്നുകൊടുത്തു. ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് കെ.ടി. മുഹമ്മദ് ഇക്ബാൽ ഉദ്ഘാടനംചെയ്തു. വൈസ് പ്രസിഡന്റ് ബീനാ അജിത്ത്പ്രസാദ് അധ്യക്ഷയായി. വാർഡംഗം പി. മനോജ്, പി. രാമചന്ദ്രൻ, എ. അജിത്ത് പ്രസാദ് തുടങ്ങിയവർ പങ്കെടുത്തു. 2024-25 വാർഷിക പദ്ധതിയിൽ ഗ്രാമപ്പഞ്ചായത്ത് അനുവദിച്ച 3.38 ലക്ഷം രൂപ ചെലവിലാണ് പണി പൂർത്തിയാക്കിയത്.

നിലമ്പൂർ-പെരുമ്പിലാവ് സംസ്ഥാനപാത വീതികൂട്ടി നവീകരിക്കാനായി പാതയോരത്ത് അഴുക്കുചാൽ നിർമിച്ച് സ്ലാബിട്ടതോടെയാണ് പുത്തൻപള്ളി-തേലക്കാട് റോഡ് സംസ്ഥാനപാതയോട് സംഗമിക്കുന്ന ചെമ്മാണിയോട് ഭാഗത്ത് രണ്ടടിയിലധികം ഉയരവ്യാത്യാസം വന്നത്. ഇത് ഗതാഗതത്തിന് വലിയ വെല്ലുവിളിയായിരുന്നു. വർഷങ്ങളായി അനുഭവിച്ചുവരുന്ന യാത്രാദുരിതത്തിന് നടപടി വേണമെന്ന ആവശ്യം ശക്തമായതോടെയാണ് ഗ്രാമപ്പഞ്ചായത്ത് ഫണ്ട് അനുവദിച്ചതും ഈ ഭാഗം കോൺക്രീറ്റ് ചെയ്ത് നന്നാക്കിയതും. റോഡിന്റെ ഉയരവ്യത്യാസം കാരണമുണ്ടായിരുന്ന യാത്രാദുരിതത്തെക്കുറിച്ച് പെരിന്തൽമണ്ണ റേഡിയോ വാർത്ത നൽകിയിരുന്നു.

———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ

Share to

Leave a Reply

Your email address will not be published. Required fields are marked *