കാദറലി ടൂർണമെൻ്റിന് നെഹ്റു സ്റ്റേഡിയം അനുവദിച്ചില്ല; ഫുട്ബോൾ പ്രേമികൾ നിരാശയിൽ

Share to


Perinthalmanna Radio
Date: 11-10-2025

പെരിന്തൽമണ്ണ : 53-ാമത് കാദറലി സെവൻസ് ടൂർണമെൻ്റിന് നെഹ്റു സ്റ്റേഡിയം അനുവദിക്കാതായതോടെ പെരിന്തൽമണ്ണയിലെ ഫുട്ബോൾ ആവേശം ആകാശംമുട്ടെ
ഉയരത്തിലെത്തിച്ച കാദറലി സെവൻസ് ടൂർണമെൻ്റ് നടത്തിപ്പ് പ്രതിസന്ധിയിൽ.

തീരുമാനത്തിൽ പെരിന്തൽമണ്ണയിലെ ഫുട്ബോൾ ആരാധകർ നിരാശയിലാണെന്നും കാദറലി സ്പോർട്സ് ക്ലബ്ബിന്റെ നേതൃത്വത്തിൽ ഡിസംബർ 20-ന് ആരംഭിക്കേണ്ട ഫുട്ബോൾ ടൂർണമെൻറിന് നെഹ്റു സ്റ്റേഡിയം അനുവദിക്കാത്ത നഗരസഭാ ചെയർമാന്റെ നടപടി ഏകപക്ഷീയമാണെന്നും കാദറലി സ്പോർട്സ് ക്ലബ്ബ് ഭാരവാഹികളുടെ യോഗം അഭിപ്രായപ്പെട്ടു.

ഡിസംബർ 20-ന് നെഹ്റു സ്റ്റേഡിയത്തിൽ സെവൻസ് ഫുട്ബോൾ നടത്തുന്നതിനുള്ള എല്ലാ ഒരുക്കങ്ങളും ഇതിനകം പൂർത്തിയാക്കി സംഘാടക സമിതി രൂപീകരിക്കുകയും 20 ടീമുകളെ പങ്കെടുപ്പിച്ചുകൊണ്ട് ഫിക്ച്ചർ തയ്യാറാക്കി മുന്നോട്ടുപോയിക്കൊണ്ടിരിക്കുന്ന അവസരത്തിലാണ് പെരിന്തൽമണ്ണയിലെ മറ്റൊരു ക്ലബ്ബിന്റെ അപേക്ഷയനുസരിച്ച് നെഹ്റു സ്റ്റേഡിയം അവർക്ക് അനുവദിച്ചിരിക്കുന്നത്‌.

രണ്ട് മാസം മുൻപുതന്നെ നഗരസഭാ ഓഫീസിൽ അപേക്ഷ നൽകിയിരുന്നൂവെന്നും എന്നാൽ, നഗരസഭാ ചെയർമാൻ ഏകപക്ഷീയമായി പ്രീമിയർ ക്ലബ്ബിന് നെഹ്റു സ്റ്റേഡിയം അനുവദിക്കുകയായിരുന്നൂവെന്നും കാദദറലി സ്പോർട്സ് ക്ലബ്ബ് ഭാരവാഹികൾ പ്രതികരിച്ചു.

നെഹ്റു സ്റ്റേഡിയം അനുവദിക്കാത്തതിൽ ക്ലബ്ബ് പ്രതിഷേധം രേഖപ്പെടുത്തി. എന്നാൽ, ഡിസംബർ 20-ന് തന്നെ പെരിന്തൽമണ്ണയിൽ ഫുട്ബോൾ ടൂർണമെൻ് നടത്താൻ ക്ലബ്ബ് ഭാരവാഹികളുടെ യോഗം തീരുമാനിച്ചു. പ്രതിഷേധ യോഗത്തിൽ മണ്ണിൽ ഹസ്സൻ അധ്യക്ഷനായി.
ജനറൽ സെക്രട്ടറി പച്ചീരി ഫാറൂഖ്, എച്ച്. മുഹമ്മദ് ഖാൻ സി.എച്ച്. മുസ്തഫ, മണ്ണേങ്ങൽ അസീസ്, കുറ്റീരി മാനുപ്പ, യൂസഫ് രാമപുരം, പച്ചീരി സുബൈർ എന്നിവർ സംസാരിച്ചു.

രണ്ട് ക്ലബ്ബുകളോടും നഗരസഭയ്ക്ക് പ്രത്യേക വിരോധമോ വിധേയത്വമോ ഇല്ലെന്നും സുതാര്യമായാണ് കാര്യങ്ങൾ തീരുമാനിച്ചിട്ടുള്ളതെന്നും നഗരസഭാ അധ്യക്ഷൻ പി. ഷാജി പ്രതികരിച്ചു. സ്റ്റേഡിയത്തിൽ ടൂർണ്ണമെന്റ് നടത്തുന്നതിന് നഗരസഭയുടെ അനുമതി വേണമെന്നിരിക്കേ കൗൺസിൽ തീരുമാനമെടുക്കുന്നതിനു മുൻപ് ഒരുക്കങ്ങൾ നടത്തിയത് കദറലി ക്ലബ്ബിന്റെ ഭാഗത്തുനിന്നുണ്ടായ വീഴ്ചയാണെന്നും ഒരേ സമയത്ത് രണ്ടു ക്ലബ്ബുകൾ നെഹ്‌റു സ്റ്റേഡിയം ആവശ്യപ്പെട്ട് അനുമതിതേടുന്ന പക്ഷം കൗൺസിൽ തീരുമാനത്തിനുശേഷം മാത്രമേ അന്തിമ തീരുമാനമെടുക്കാൻ സാധിക്കുകയുള്ളൂവെന്ന് അറിയാവുന്നവർ നഗരസഭാ അധ്യക്ഷനെ പഴിചാരുന്നത് അപലപനീയമാണെന്നും അദ്ദേഹം പറഞ്ഞു.

രണ്ട് വർഷം മുൻപും ക്ലബ്ബുകൾ ഇത്തരത്തിൽ അപേക്ഷകൾ സമർപ്പിക്കുകയും എല്ലാവരുടെയും സമ്മത

Share to

Leave a Reply

Your email address will not be published. Required fields are marked *