പൂന്താനം സാംസ്കാരിക നിലയം ഉദ്ഘാടനം ഈ മാസം 20ന് നടക്കും

Share to


Perinthalmanna Radio
Date: 12-10-2025

കീഴാറ്റൂർ: പൂന്താനത്തിന്‍റെ ജൻമദേശമായ കീഴാറ്റൂരില്‍ നിർമിച്ച പൂന്താനം സാംസ്കാരിക നിലയത്തിന്‍റെ ഉദ്ഘാടനം 20 ന് നടക്കും.

രാവിലെ 11 ന് മന്ത്രി പി.എ. മുഹമ്മദ് റിയാസ് സാംസ്കാരിക നിലയം നാടിനു സമർപ്പിക്കും. ഇതിനായി സംഘാടക സമിതി രൂപീകരിച്ചു.

യോഗം ഡിടിപിസി സെക്രട്ടറി പി. വിപിൻചന്ദ്ര ഉദ്ഘാടനം ചെയ്തു. സ്മാരക സമിതി പ്രസിഡന്‍റ് മാങ്ങോട്ടില്‍ ബാലകൃഷ്ണൻ അധ്യക്ഷനായിരുന്നു. സെക്രട്ടറി വി. ജ്യോതിഷ്, വാർഡ് മെംബർ ബിന്ദു മാത്യു, കീഴാറ്റൂർ അനിയൻ, പി. നാരായണനുണ്ണി, പി.കെ. അബ്ദുള്‍ നാസർ, കെ. ജയപ്രകാശ്, എസ്. സിന്ധു, എം.ടി. മുഹമ്മദ് ഹനീഫ, പി.എസ്. വിജയകുമാർ തുടങ്ങിയവർ പ്രസംഗിച്ചു.

പൂന്താനം സ്മാരക സമിതി പുന:പ്രസിദ്ധീകരിച്ച പൂന്താനത്തിന്‍റെ ജ്ഞാനപ്പാന, സന്താനഗോപാലം എന്നിവയുടെ പ്രകാശനം, കവി സദസ്, കലാപരിപാടികള്‍, തിരുവാതിരകളി മത്സരം തുടങ്ങിയവയും ഉണ്ടായിരിക്കും.
………………………………………..
കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ   ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക

https://chat.whatsapp.com/DTmqFQ9ysq78lvjIoR2yuX?mode=r_c
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ

Share to

Leave a Reply

Your email address will not be published. Required fields are marked *