
Perinthalmanna Radio
Date: 13-10-2025
മലപ്പുറം ∙ തദ്ദേശ തിരഞ്ഞെടുപ്പിലെ സംവരണ വാർഡുകൾ നിർണയിക്കാനുള്ള നറുക്കെടുപ്പിന് ഇന്നു തുടക്കം.
പഞ്ചായത്തുകളിലെ സംവരണ വാർഡുകളാണ് ഇന്ന് നറുക്കിട്ട് തീരുമാനിക്കുക. നിലമ്പൂർ, വണ്ടൂർ, മലപ്പുറം, വേങ്ങര ബ്ലോക്കുകൾക്ക് കീഴിലുള്ള പഞ്ചായത്തുകളിലെ വാർഡുകളാണ് ഇന്നു നിർണയിക്കുക.
രാവിലെ 10 മുതൽ കലക്ടറേറ്റ് കോൺഫറൻസ് ഹാളിലാണ് നറുക്കെടുപ്പ്. പഞ്ചായത്തുകളിലെ നറുക്കെടുപ്പ് 16വരെ തുടരും. നഗരസഭകളിലെ നറുക്കെടുപ്പ് 16ന് തദ്ദേശ ഭരണ വകുപ്പ് ജില്ലാ ജോയിന്റ് ഡയറക്ടറുടെ ഓഫിസിൽ നടക്കും. ബ്ലോക്ക് പഞ്ചായത്തുകളിലേത് 18നും ജില്ലാ പഞ്ചായത്തിന്റേത് 21നും കലക്ടറേറ്റ് കോൺഫറൻസ് ഹാളിൽ നടക്കും. പകുതി സീറ്റുകൾ വനിതാ സംവരണമാണ്. കഴിഞ്ഞ 2 തവണയും സംവരണ വാർഡുകളായിരുന്നവയെ ഒഴിവാക്കിയാകും നറുക്കെടുപ്പ്.
കഴിഞ്ഞ തവണ വനിതാ സംവരണമായിരുന്ന വാർഡിനെ ഇത്തവണ അതേ വിഭാഗത്തിൽ ഉൾപ്പെടുത്തില്ല. വാർഡ് പുനർനിർണയത്തിനു ശേഷമുള്ള ആദ്യ തദ്ദേശ തിരഞ്ഞെടുപ്പാണ് നടക്കാനുള്ളത്.
*ഇന്ന് നറുക്കെടുപ്പ് നടക്കുന്ന പഞ്ചായത്തുകൾ*
(ബ്രാക്കറ്റിൽ ആകെ സീറ്റുകൾ)
▪️നിലമ്പൂർ ബ്ലോക്ക്
* ചാലിയാർ ( 16), ചുങ്കത്തറ (22), മൂത്തേടം ( 18), വഴിക്കടവ് (24) എടക്കര (19), പോത്തുകല്ല് (19)
▪️വണ്ടൂർ ബ്ലോക്ക്
* പോരൂർ ( 19), തിരുവാലി ( 19), തൃക്കലങ്ങോട് ( 24), വണ്ടൂർ (24), പാണ്ടിക്കാട് (24) മമ്പാട് ( 22)
▪️മലപ്പുറം ബ്ലോക്ക്
* കോഡൂർ ( 23), ആനക്കയം (24), മൊറയൂർ ( 21), പൊന്മള (21), പൂക്കോട്ടൂർ ( 23), ഒതുക്കുങ്ങൽ ( 23)
▪️വേങ്ങര ബ്ലോക്ക്
* എആർ നഗർ ( 24), എടരിക്കോട് ( 18), പറപ്പൂർ ( 22), തെന്നല ( 19), വേങ്ങര (24), കണ്ണമംഗലം (24), ഊരകം ( 19) .
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ
