പെരിന്തൽമണ്ണയിൽ ഭീതി പടർത്തി അക്രമം നടത്തിയ യുവാക്കൾ പോലീസ് പിടിയിൽ

Share to


Perinthalmanna Radio
Date: 13-10-2025

പെരിന്തൽമണ്ണ: സ്വകാര്യ ലോഡ്ജിൽ മുറി നൽകാത്തതിനാൽ വൈരാഗ്യത്തിൽ ജീവനക്കാരനെ കയ്യേറ്റം ചെയ്ത സംഭവത്തിൽ രണ്ടു പേരെ പെരിന്തൽമണ്ണ പോലീസ് അറസ്റ്റ് ചെയ്തു. കഴിഞ്ഞ 10ന് രാത്രി 11 മണിയോടെയായിരുന്നു സംഭവം.

പെരിന്തൽമണ്ണ ബൈപ്പാസ് റോഡിലുള്ള സ്വകാര്യ ലോഡ്ജിൽ എത്തിയ യുവാക്കൾ മുറി ആവശ്യപ്പെട്ടപ്പോൾ റൂം ലഭ്യമല്ലെന്ന് പറഞ്ഞതിനെ തുടർന്ന് ജീവനക്കാരനെ മർദ്ദിക്കുകയും സമീപത്ത് നിർത്തിയിരുന്ന വാഹനങ്ങൾക്ക് മുകളിൽ കയറി പരിഭ്രാന്തി സൃഷ്ടിക്കുകയും ചെയ്തു. ഇതോടെ പ്രദേശത്ത് ഭീതിയുണ്ടായി.

സംഭവത്തിൽ കക്കൂത്ത് സ്വദേശി കിഴക്കേക്കര മുഹമ്മദ് ജംഷീർ (30), അങ്ങാടിപ്പുറം പുതുക്കുടി അബ്ദുറഹ്മാൻ (24) എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. കേസിൽ മറ്റൊരു പ്രതിയെ കൂടി പിടികൂടാനുണ്ട്.

ലോഡ്ജ് ജീവനക്കാരനായ അസം സ്വദേശി അനറുൽ ഇസ്ലാം നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസ് രജിസ്റ്റർ ചെയ്തത്. പെരിന്തൽമണ്ണ സി.ഐ സുമേഷ് സുധാകരൻ, എസ്.ഐമാരായ ശ്രീനിവാസൻ, മുഹമ്മദ് ഷുഹൈബ്, പോലീസ് ഉദ്യോഗസ്ഥരായ ജിതിൻ, കൃഷ്ണപ്രസാദ് എന്നിവരുൾപ്പെട്ട സംഘമാണ് പ്രതികളെ പിടികൂടിയത്.
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ

Share to

Leave a Reply

Your email address will not be published. Required fields are marked *