
Perinthalmanna Radio
Date: 14-10-2025
പട്ടിക്കാട്: മണ്ണാർമലയിൽ പുലി കെണിയിൽ കുടുങ്ങിയെന്ന തരത്തിൽ വ്യാജ വാർത്ത പ്രചരിക്കുന്നു. കൂട്ടിനുള്ളിൽ അകപ്പെട്ട പുള്ളിപ്പുലിയുടെ വിഡിയോ സഹിതമാണ് സോഷ്യൽ മീഡിയ വഴി പ്രചരിക്കുന്നത്. വെള്ളിയാഴ്ച മുതലാണ് വ്യാജ സന്ദേശം പരക്കാൻ തുടങ്ങിയത്. കാലങ്ങളായി മണ്ണാർമല മാട് റോഡിൽ പുലിയുടെ സാന്നിധ്യമുണ്ട്. രണ്ടു കെണി സ്ഥാപിച്ചിട്ടുണ്ടെങ്കിലും പുലി കുടുങ്ങിയിട്ടില്ല.
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ
