തിരുമാന്ധാംകുന്നിലെ പ്രധാന ക്ഷേത്രകവാടം തുറന്നു കൊടുക്കണമെന്ന് ആവശ്യം

Share to


Perinthalmanna Radio
Date: 16-10-2025

അങ്ങാടിപ്പുറം : പുതുക്കിപ്പണിയുന്നതിനായി അടച്ചിട്ട തിരുമാന്ധാംകുന്ന് ക്ഷേത്രത്തിലെ പ്രധാന ക്ഷേത്രകവാടം തുറന്നു കൊടുക്കണമെന്ന് പ്രദേശവാസികളും നാട്ടുകാരും. ഒന്നരമാസം മുൻപാണ് പുനർനിർമാണത്തിനായ് കവാടം അടച്ചത്. ഏകദേശം പണികളെല്ലാം പൂർത്തിയായിട്ടും അടച്ചിടുന്നത് ഭക്തജനങ്ങളെ ഏറെ പ്രയാസത്തിലാക്കുന്നുണ്ടെന്നാണ് ആരോപണം.

ക്ഷേത്രത്തിലേക്ക് പ്രധാനമായും വാഹനങ്ങൾ കടന്ന് വരുന്നത് ഇതുവഴിയാണ്. ക്ഷേത്രത്തിനു ചുറ്റുമുള്ള നൂറുകണക്കിന് കുടുംബങ്ങളും ഇതുവഴിയാണ് വാഹനങ്ങൾ കൊണ്ടുപോകുന്നത്. ക്ഷേത്രത്തിലെ പ്രധാന വഴിപാടായ മംഗല്യപൂജ നടക്കുന്ന ചൊവ്വ, വെള്ളി, ഞായർ ദിവസങ്ങളിൽ നല്ല തിരക്കാണ്. തിരക്കുള്ള ദിവസങ്ങളിൽ വാഹനങ്ങൾക്ക് മാത്രമല്ല ക്ഷേത്രത്തിൽ കാൽനടയായി എത്തുന്ന ഭക്തർക്കും കവാടം അടച്ചിട്ടത് ബുദ്ധിമുട്ടുണ്ടാക്കുകയാണ്.

ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിലിന്റെ നേതൃത്വത്തിലാണ് ക്ഷേത്രകവാടം പുതുക്കിപ്പണിയുന്നത്. വ്യാഴാഴ്ച ക്ഷേത്രത്തിലെ പ്രധാന ആഘോഷമായ കന്നി ആയില്യത്തിന് ക്ഷേത്രത്തിലെത്തുന്ന വിശ്വാസികൾക്ക് സൗകര്യമൊരുക്കുന്ന വിധം നിർമ്മാണം പൂർത്തിയാക്കി ഗോപുരം സഞ്ചാരയോഗ്യമാക്കണമെന്ന് ക്ഷേത്രം അധികാരികളോടും ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിൽ ഭാരവാഹികളോടും തട്ടകം റെസിെഡൻസ് അസോസിയേഷൻ ആവശ്യപ്പെട്ടു. പ്രസിഡൻറ് എ. വിജയകുമാർ, സെക്രട്ടറി ടി.പി. സുധീഷ് എന്നിവർ സംസാരിച്ചു.
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ

Share to

Leave a Reply

Your email address will not be published. Required fields are marked *