കോട്ടയ്ക്കലിൽ അമ്മയെയും രണ്ടു മക്കളും മരിച്ച നിലയിൽ കണ്ടെത്തി

Share to

Perinthalmanna Radio
Date: 03-11-2022

മലപ്പുറം: കോട്ടക്കൽ ചെട്ടിയാൻകിണറിൽ അമ്മയെയും രണ്ടു മക്കളെയും മരിച്ച നിലയിൽ കണ്ടെത്തി. സഫ്‌വ (26)യെ കിടപ്പുമുറിയിൽ തൂങ്ങി മരിച്ച നിലയിലാണ് കണ്ടെത്തിയത്. മക്കളായ നാലു വയസുകാരി ഫാത്തിമ സീന, ഒരു വയസുകാരി മറിയം എന്നിവരുടെ മൃതദേഹങ്ങൾ സമീപത്തും കണ്ടെത്തി.

ഇന്ന് രാവിലെ അഞ്ചരയോടെയാണ് മൂന്നു പേരെയും മരിച്ച നിലയില്‍ കണ്ടെത്തിയത്. സഫ്‌വയുടെ ഭര്‍ത്താവാണ് മരണ വിവരം പൊലീസില്‍ അറിയിച്ചത്.

മൃതദേഹങ്ങള്‍ കോട്ടക്കൽ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. സംഭവത്തിൽ വിശദമായി അന്വേഷണം നടത്തുമെന്നും ഭർത്താവ് ഉൾപ്പെടെയുള്ളവരുടെ മൊഴി എടുക്കുന്നുണ്ടെന്നും പൊലീസ് പറഞ്ഞു. ഇതിന് ശേഷം മാത്രമേ മരണ കാരണത്തെ കുറിച്ച് കൂടുതൽ പറയാനാകൂ എന്നും പൊലീസ് പറഞ്ഞു.

Share to

Leave a Reply

Your email address will not be published. Required fields are marked *