
Perinthalmanna Radio
Date: 18-10-2025
അങ്ങാടിപ്പുറം∙ ഭദ്രകാളിയുടെ ഭൂതഗണങ്ങളും മാന്ധാതാവ് മഹർഷിയുടെ ശിഷ്യഗണങ്ങളും തമ്മിൽ നടന്ന ഘോരയുദ്ധത്തിന്റെ അനുസ്‌മരണമായി തിരുമാന്ധാംകുന്ന് ഭഗവതി ക്ഷേത്രത്തിൽ ആട്ടങ്ങയേറ്. ആയിരക്കണക്കിന് ഭക്തജനങ്ങളാണ് ക്ഷേത്രോൽപത്തിയുമായി ബന്ധപ്പെട്ട വിശേഷ ചടങ്ങിന്റെ ഭാഗമാകാൻ രാവിലെ ക്ഷേത്രത്തിൽ എത്തിയത്. ചടങ്ങിൽ ഏറ് കൊള്ളുന്നതും എറിയുന്നതും അനുഗ്രഹദായകമെന്നാണ് ഭക്തരുടെ വിശ്വാസം. പന്തീരടിപൂജയ്‌ക്ക് തൊട്ടു മുൻപായാണ് ചടങ്ങ് നടന്നത്. വടക്കേനടയിൽ പത്തു നടയുടെ താഴെയും മുകളിലുമായി രണ്ടു ചേരിയായി നിന്ന് ഭഗവതിയെ മനസ്സിൽ ധ്യാനിച്ച് ആട്ടങ്ങ കൊണ്ട് പരസ്‌പരം എറിഞ്ഞു. പന്തീരടി പൂജ കഴിഞ്ഞ് നട തുറന്നതോടെ ഇരു ചേരിയും ക്ഷേത്ര മുറ്റത്തു നിന്ന് നാലമ്പലത്തിന് കത്തേക്ക് ആട്ടങ്ങകൾ വർഷിച്ചതോടെ ചടങ്ങ് അവസാനിച്ചു.
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ
