പെരിന്തൽമണ്ണ ബ്ലോക്ക് പഞ്ചായത്തിലെ സംവരണ വാർഡുകളുടെ നറുക്കെടുപ്പ് പൂർത്തിയായി

Share to


Perinthalmanna Radio
Date: 19-10-2025

പെരിന്തൽമണ്ണ ∙ തദ്ദേശ തിരഞ്ഞെടുപ്പിന്റെ ഭാഗമായി പെരിന്തൽമണ്ണ ബ്ലോക്ക് പഞ്ചായത്തിലെ സംവരണ വാർഡുകളുടെ നറുക്കെടുപ്പ് പൂർത്തിയായി.

ഓരോ വാർഡു വീതം പട്ടികജാതി, പട്ടികജാതി വനിതാ സംവരണ വാർഡുകളാണ്. 9 വാർഡുകളാണ് വനിതാ സംവരണ വാർഡുകൾ.

ബാക്കിയുള്ള 8 വാർഡുകൾ ജനറൽ വാർഡുകളാണ്.

ജില്ലാ തിരഞ്ഞെടുപ്പ് ഓഫിസർ കൂടിയായ കലക്‌ടറുടെ നേതൃത്വത്തിൽ കലക്ടറേറ്റ് കോൺഫറൻസ് ഹാളിലായിരുന്നു നറുക്കെടുപ്പ്. സംവരണ വാർഡുകൾ താഴെ:

പട്ടികജാതി സംവരണ വാർഡ്: 3 മേലാറ്റൂർ, പട്ടികജാതി വനിതാ സംവരണ വാർഡ്: 12 കുന്നക്കാവ്.

വനിതാ സംവരണ വാർഡുകൾ: 2 കീഴാറ്റൂർ, 4 ചെമ്മാണിയോട്, 6 വെട്ടത്തൂർ, 7 അരക്കുപറമ്പ്, 8 താഴേക്കോട്, 10 ആലിപ്പറമ്പ്, 11 തൂത, 18 അങ്ങാടിപ്പുറം, 19 വലമ്പൂർ. മറ്റ് ജനറൽ വാർഡുകൾ: 1 നെന്മിനി, 5 കാര്യാവട്ടം, 9 ആനമങ്ങാട്, 13 ഏലംകുളം, 14 പുലാമന്തോൾ, 15 കുരുവമ്പലം, 16 പരിയാപുരം, 17 തിരൂർക്കാട്.

———————————————
Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ

Share to

Leave a Reply

Your email address will not be published. Required fields are marked *