കീഴാറ്റൂരിലെ പൂന്താനം സാംസ്കാരിക നിലയം നാടിനു സമർപ്പിച്ചു

Share to


Perinthalmanna Radio
Date: 21-10-2025

പട്ടിക്കാട് : സംസ്ഥാന ടൂറിസം വകുപ്പ് കീഴാറ്റൂരിൽ നിർമിച്ച പൂന്താനം സാംസ്കാരിക നിലയം നാടിനു സമർപ്പിച്ചു. സാംസ്കാരിക സമ്മേളനവും പൂന്താനം സാംസ്കാരിക നിലയത്തിന്റെ ഉദ്ഘാടനവും മന്ത്രി പി.എ. മുഹമ്മദ് റിയാസ് നിർവഹിച്ചു. യു.എ. ലത്തീഫ് എംഎൽ എ അധ്യക്ഷത വഹിച്ചു. പൂന്താനം സ്മാരകസമിതി പുനഃപ്രസിദ്ധീകരിച്ച ജ്ഞാനപ്പാന, സന്താനഗോപാലം കൃതികൾ മുൻ സ്പീക്കർ പി. ശ്രീരാമകൃഷ്ണൻ പ്രകാശനംചെയ്തു.

ജില്ലാ കളക്ടർ വി.ആർ. വിനോദ്, എ.പി. അനിൽകുമാർ എംഎൽഎ, മുൻ എംഎൽഎമാരായ എം. ഉമ്മർ, വി. ശശികുമാർ, പഞ്ചായത്ത് പ്രസിഡന്റ് ജമീല ചാലിയത്തൊടി, അസീസ് പട്ടിക്കാട്, വി. രമേശൻ, ബിന്ദു മാത്യു, ടൂറിസം ഡെപ്യൂട്ടി ഡയറക്ടർ എസ്. അനിൽകുമാർ, ഡിടിപിസി സെക്രട്ടറി പി. വിപിൻ ചന്ദ്ര, പൂന്താനം സ്മാരകസമിതി പ്രസിഡന്റ് മാങ്ങോട്ടിൽ ബാലകൃഷ്ണൻ, കീഴാറ്റൂർ അനിയൻ, സി. വാസുദേവൻ, വി. ജ്യോതിഷ് തുടങ്ങിയവർ പ്രസംഗിച്ചു. പൂന്താനം സ്മാരകസമിതി സർക്കാരിനു വിട്ടുകൊടുത്ത 50 സെന്റ് സ്ഥലത്താണ് 1.5 കോടി ചെലവിൽ സാംസ്കാരികനിലയം നിർമിച്ചിട്ടുള്ളത്.
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ

Share to

Leave a Reply

Your email address will not be published. Required fields are marked *