
Perinthalmanna Radio
Date: 21-10-2025
മങ്കട ∙ സ്കൂളിനു മുൻവശത്തെ കാട് വെട്ടുന്നതിനിടെ, ഇവിടെനിന്ന് വടിവാൾ ഉൾപ്പെടെയുള്ള മാരകായുധങ്ങൾ കണ്ടെത്തി. കടന്നമണ്ണ എയുപി സ്കൂളിനു മുൻവശത്തെ കാട് വെട്ടിത്തെളിക്കുന്നതിനിടെയാണ് സംഭവം. സ്കൂൾ അധികൃതർ വിവരം അറിയിച്ചതിനെ തുടർന്ന് മങ്കട സിഐ അശ്വിത് എസ്.കാരൻ മയിലിന്റെ നേതൃത്വത്തിലുള്ള പൊലീസ് എത്തി മാരകായുധങ്ങൾ കസ്റ്റഡിയിലെടുത്തു. ഏതാനും ദിവസം മുൻപ്, ഫുട്ബോൾ കളിയുമായി ബന്ധപ്പെട്ട് അടിപിടി നടന്ന സ്ഥലത്തിനു സമീപത്താണ് ആയുധങ്ങൾ കണ്ടെത്തിയത്. അടിപിടിയുമായി ഇതിനു ബന്ധമുണ്ടോ എന്ന് പരിശോധിക്കുമെന്നും ആയുധങ്ങൾ കോടതിയിൽ സമർപ്പിക്കുമെന്നും സിഐ പറഞ്ഞു.
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ
