പെരിന്തൽമണ്ണയിൽ പുതിയ 433 ഓട്ടമാറ്റിക് തെരുവുവിളക്കുകൾ സ്ഥാപിക്കും

Share to


Perinthalmanna Radio
Date: 26-10-2025

പെരിന്തൽമണ്ണ : നഗരസഭാ പരിധിയിൽ 433 പുതിയ ഓട്ടമാറ്റിക് എൽഇഡി തെരുവു വിളക്കുകൾ സ്ഥാപിക്കാൻ വർക്ക്‌ ഓർഡർ നൽകിയതായി കൗൺസിൽ യോഗത്തിൽ അധ്യക്ഷൻ പി. ഷാജി അറിയിച്ചു.

നഗരസഭയിലെ മാലിന്യ സംസ്‌കരണ പദ്ധതിക്ക് രണ്ടുടൺ ശേഷിയുള്ള രണ്ടു വാഹനങ്ങൾകൂടി പുതിയതായി വാങ്ങാനും കൗൺസിൽ യോഗത്തിൽ തീരുമാനിച്ചു. ഖര മാലിന്യ സംസ്‌കരണത്തിനുള്ള ഉപകരണങ്ങളും യന്ത്രങ്ങളും വാങ്ങും. ആകെ 34 ലക്ഷം രൂപയുടെ പദ്ധതികൾക്കാണ് അംഗീകാരം.

പട്ടികജാതി വനിതകൾക്കുള്ള വിവാഹ ധനസഹായ പദ്ധതിയിൽ അർഹരായ അഞ്ച് ഗുണഭോക്താക്കളുടെ പട്ടികയ്ക്ക് കൗൺസിൽ അംഗീകാരം നൽകി. സഹായമായി 1,25,000 രൂപവീതം അഞ്ച്‌ ഗുണഭോക്താക്കൾക്കു ലഭ്യമാകും. ഡയാലിസിസ് രോഗികൾക്ക് പ്രതിമാസം 4000 രൂപ സഹായമായി നൽകുന്ന ഹൃദ്യം പദ്ധതിയുടെ ഗുണഭോക്തൃപട്ടികയിൽ പുതിയ ഗുണഭോക്താക്കളെ ഉൾപ്പെടുത്താനും കൗൺസിൽ തീരുമാനിച്ചു.
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ

Share to

Leave a Reply

Your email address will not be published. Required fields are marked *