എസ്.എസ്.എൽ.സി പരീക്ഷ മാർച്ച് അഞ്ച് മുതൽ; ഫലപ്രഖ്യാപനം മെയ് 8ന്

Share to

Perinthalmanna Radio
Date: 29-10-2025

കേരളത്തിൽ SSLC പരീക്ഷ മാർച്ച് അഞ്ച് മുതൽ 30 വരെ നടക്കും. 4,25,000 കുട്ടികളാണ് ഇത്തവണ പരീക്ഷ എഴുതുന്നത്.
ഫെബ്രുവരി 16-20 വരെ മോഡൽ പരീക്ഷകൾ നടക്കും. ഐടി പരീക്ഷ ഫെബ്രുവരി 2  മുതൽ 13 വരെ നടക്കും. നവംബർ 12 മുതൽ 19 വരെയാണ് അപേക്ഷയും പരീക്ഷ ഫീസും പിഴകൂടാതെ അടക്കേണ്ട അവസാന തീയ്യതി. 2026 മെയ് 8നാണ് ഫലപ്രഖ്യാപനം പ്രതീക്ഷിക്കുന്ന തീയതി. ഗൾഫ് മേഖലയിൽ ഏഴ് കേന്ദ്രങ്ങളും ലക്ഷദ്വീപിൽ ഒമ്പത് കേന്ദ്രങ്ങളും ഉൾപ്പെടെ ആകെ മൂവായിരത്തോളം കേന്ദ്രങ്ങളാണ് പരീക്ഷയ്ക്കായി സജ്ജമാക്കുന്നത്.

പ്ലസ് വൺ പരീക്ഷ മാർച്ച് 5 മുതൽ 27 വരെയും പ്ലസ് ടൂ മാർച്ച് 8 മുതൽ 28 വരെയും നടക്കും. ഹയർ സെക്കൻഡറി ഒന്നും രണ്ടും വർഷങ്ങളിലായി 9 ലക്ഷത്തോളം വിദ്യാർഥികൾ പരീക്ഷ എഴുതും. ഒന്നാം വർഷ  പൊതു പരീക്ഷകൾ ഉച്ചയ്ക്ക് ശേഷം 1.30 നും  രണ്ടാം  വർഷ  പൊതു പരീക്ഷകൾ രാവിലെ 9.30 നും ആരംഭിക്കും. വെള്ളിയാഴ്ച രാവിലെ 9.15 ന് തുടങ്ങി ഉച്ചയ്ക്ക് 12.00 മണിക്ക് അവസാനിക്കും. ഹയർ സെക്കണ്ടറി വിഭാഗത്തിൽ പിഴയില്ലാതെ ഫീസ് അടക്കേണ്ട ആവാസന തീയതി നവംബർ ഏഴാണ്. രണ്ടാം വർഷ വിദ്യാർത്ഥികളുടെ പ്രായോഗിക പരീക്ഷകൾ ജനുവരി 22 ന് ആരംഭിക്കും. ഹയർ സെക്കന്ററി ഒന്നും രണ്ടും വർഷ  പൊതു പരീക്ഷകൾക്ക് മുന്നോടിയായിട്ടുള്ള മാതൃകാ പരീക്ഷകൾ ഫെബ്രുവരി  16  മുതൽ ഫെബ്രുവരി 26 വരെയുള്ള ദിവസങ്ങളിലായാണ് നിശ്ചയിച്ചിട്ടുള്ളത്.

മാർച്ച് 27 നുള്ള ഒന്നാം വർഷ  പൊതു പരീക്ഷകളിൽ  ഒരു സെഷൻ രാവിലത്തെ സമയക്രമത്തിലും മറ്റൊരു സെഷൻ  ഉച്ചക്കുള്ള  സമയക്രമത്തിലുമാണ് ക്രമീകരിച്ചിട്ടുള്ളത്.
സ്‌കോൾ കേരള മുഖേന അഡീഷണൽ മാത്തമാറ്റിക്‌സിന് രജിസ്റ്റർ ചെയ്ത നൂറ്റി ഇരുപത്തിയഞ്ച് വിദ്യാർത്ഥികൾക്ക് മാത്രമേ അന്നേ ദിവസം രണ്ട് സെഷനിലും പരീക്ഷ വരുകയുള്ള

Share to

Leave a Reply

Your email address will not be published. Required fields are marked *