
Perinthalmanna Radio
Date: 31-10-2025
പെരിന്തൽമണ്ണ: നഗരസഭ നടപ്പിലാക്കുന്ന നഗര സൗന്ദര്യവൽക്കരണ പദ്ധതിയുടെ ഭാഗമായി കോഴിക്കോട് റോഡ് ജൂബിലി ജംക്‌ഷൻ ട്രാഫിക് സർക്കിൾ ഗ്രാനൈറ്റ് പതിച്ച് നവീകരിച്ച് മനോഹരമാക്കും. പെരിന്തൽമണ്ണ റോട്ടറി ക്ലബ്ബിന്റെ നേതൃത്വത്തിലാണു പ്രവൃത്തി. സൗന്ദര്യ വൽക്കരണ പദ്ധതിയുടെ നിർമാണ ഉദ്ഘാടനം ഇന്നു ജൂബിലി റോഡ് ജംക്‌ഷനിൽ വൈകിട്ട് 5ന് നഗരസഭാധ്യക്ഷൻ പി.ഷാജി നിർവഹിക്കും. റോട്ടറി ക്ലബ് പ്രസിഡന്റ് ഡോ.കാസിം കൊളക്കാടൻ ആധ്യക്ഷ്യം വഹിക്കും.
………………………………………..
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ
