തേക്കിൻക്കോട് മഹല്ല് കമ്മിറ്റിയുടെ പ്രവർത്തനം മറ്റു മഹല്ലുകൾക്ക് മാതൃകയാകുന്നു

Share to


Perinthalmanna Radio
Date: 31-10-2025

പെരിന്തൽമണ്ണ: തേക്കിൻക്കോട് കൂമ്പൻകല്ല് ജുമാ മസ്ജിദ് മഹല്ല് കമ്മിറ്റിയുടെ പുതിയ ഭരണസമിതിയുടെ പ്രവർത്തനം മറ്റു മഹല്ലുകൾക്ക് മാതൃകയാകുന്ന തരത്തിൽ പുരോഗമിക്കുകയാണ്.

മഹല്ലിലെ മുഴുവൻ അംഗങ്ങളുടെയും വിവരങ്ങൾ കുടുംബ സ്ഥിതി വിവരണ ശേഖരണത്തിലൂടെ ക്രമബദ്ധമായി തയ്യാറാക്കിയതാണ് പുതിയ കമ്മിറ്റിയുടെ പ്രധാന നേട്ടങ്ങളിൽ ഒന്ന്. മഹല്ലിന്റെ വികസനമെന്നത് പള്ളിയെയും പരിസരത്തെയും വികസിപ്പിക്കുന്നതിൽ മാത്രം ഒതുക്കാതെ, മഹല്ലിലെ ജനങ്ങൾ നൽകിയ സംഭാവനകൾ അവരിലേക്ക് തന്നെ തിരികെ എത്തിക്കുന്നതിലാണ് കമ്മിറ്റിയുടെ മുഖ്യ ശ്രദ്ധ.

പാവപ്പെട്ടവർക്ക് റിലീഫ്, വിധവാ പെൻഷൻ, പലിശരഹിത വായ്പ, തൊഴിൽ സഹായം, വിദ്യാഭ്യാസം, വിവാഹ സഹായം തുടങ്ങിയ മേഖലകളിൽ ഉറച്ച അടിത്തറ പാകിയാണ് കമ്മിറ്റിയുടെ പ്രവർത്തനം മുന്നോട്ട് പോകുന്നത്. “ഒരേ മനസ്സും – കൂട്ടായ ശ്രമവും 2025–2028” എന്ന മുദ്രാവാക്യവുമായി മുന്നോട്ട് പോകുന്ന ഈ നന്മയുടെ കൂട്ടായ്മ, എല്ലാ മഹല്ല് കമ്മിറ്റികൾക്കും മാതൃകയായി കണക്കാക്കപ്പെടുന്നു.
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ

Share to

Leave a Reply

Your email address will not be published. Required fields are marked *