പെരിന്തൽമണ്ണ നഗരത്തിൽ പുതിയ ബ്യൂട്ടി സ്‌പോട്ട് ആയി ഹരിതതീരം

Share to


Perinthalmanna Radio
Date: 09-11-2025

പെരിന്തൽമണ്ണ : നഗരത്തിൽ പുതിയ ബ്യൂട്ടി സ്‌പോട്ട് ആയി ഹരിതതീരം. നഗരസഭ ദുബായ്പ്പടിയിൽ നിർമിച്ച ഹരിതതീരം ബ്യൂട്ടി സ്പോട്ട് നഗരസഭാധ്യക്ഷൻ പി.ഷാജി ഉദ്ഘാടനം ചെയ്തു.

പെരിന്തൽമണ്ണയിൽ വലിയ മാറ്റത്തിനു വഴിയൊരുക്കിയ നഗരസഭാ പദ്ധതിയാണ് ബ്യൂട്ടിസ്പോട്ട്. ജനകീയ ബ്യൂട്ടി സ്പോട്ടുകളുടെ കൂട്ടത്തിലേക്ക് ദുബായ്പ്പടിയിലെ ഹരിതതീരം കൂടി ചേരുകയാണെന്നും പ്രകൃതി ഭംഗി ആസ്വദിക്കാനും വിശ്രമ വിനോദ സമയങ്ങൾ ചെലവഴിക്കാനുമായൊരിടമായി ഹരിതതീരം മാറുമെന്ന് ഉറപ്പാണ്.

നഗരസഭ 13 ലക്ഷം രൂപ ചിലവഴിച്ചു നിർമിച്ച ബ്യൂട്ടി സ്പോട്ടിൽ മരങ്ങൾ വെച്ചുപിടിപ്പിച്ച്  ഇരിപ്പിടങ്ങൾ ഒരുക്കിയത് റോട്ടറി ക്ലബ്‌ പെരിന്തൽമണ്ണയാണ്.

ഉപാധ്യക്ഷ എ.നസീറ ആധ്യക്ഷ്യം വഹിച്ചു. സ്ഥിരസമിതി അധ്യക്ഷരായ അമ്പിളി മനോജ്‌, മുണ്ടുമ്മൽ മുഹമ്മദ്‌ ഹനീഫ, കെ.ഉണ്ണിക്കൃഷ്ണൻ, മൻസൂർ നെച്ചിയിൽ, കൗൺസിലർമാരായ സക്കീന സൈദ്, പി.സീനത്ത്, എൻ.അജിത, സാറ, സരോജ, എ.പ്രവീൺ, സെക്രട്ടറി ജെ.ആർ. ലാൽകുമാർ തുടങ്ങിയവർ പ്രസംഗിച്ചു.
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ

Share to

Leave a Reply

Your email address will not be published. Required fields are marked *