തെരഞ്ഞെടുപ്പ് ചൂടിനൊപ്പം അറിയാം കൗണ്‍സിലറുടെയും ചെയര്‍മാന്റെയും ശമ്പളം

Share to


Perinthalmanna Radio
Date: 12-11-2025

പെരിന്തൽമണ്ണ: തദ്ദേശ തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചതിൽ പിന്നെ തെരഞ്ഞെടുപ്പിന്‍റെ ചൂടിലാണ് സംസ്ഥാനം. ഇതോടൊപ്പം തന്നെ മേയറുടേയും പഞ്ചായത്ത് പ്രസിഡന്‍റിന്‍റെയും ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റിന്‍റേയും മെമ്പർമാരുടേയും ശമ്പളം എത്രയാണ്, ഇവരുടെ വരുമാനം എന്താണ് തുടങ്ങിയ കാര്യങ്ങളും ചർച്ചയാവുകയാണ്.

തദ്ദേശ സ്ഥാപനങ്ങളിലെ അംഗങ്ങള്‍ക്കുള്ള പ്രതിഫലത്തെ ശമ്പളത്തിനു പകരം ഓണറേറിയം എന്നാണ് വിശേഷിപ്പിക്കുന്നത്. 2016ലാണ് ഇത് അവസാനമായി പരിഷ്‌കരിച്ചത്. പ്രതിമാസ ഓണറേറിയത്തിന് പുറമേ തദ്ദേശ സ്ഥാപനങ്ങളിലെ യോഗങ്ങളില്‍ പങ്കെടുക്കുന്നതിന് അംഗങ്ങള്‍ക്ക് ബത്തയുമുണ്ട്.

പ്രസിഡന്റ്, വൈസ് പ്രസിഡന്റ്, സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ എന്നിവര്‍ക്ക് 250 രൂപയും അംഗങ്ങള്‍ക്ക് 200 രൂപയുമാണ് ബത്ത. പ്രതിമാസം പരമാവധി 1250 രൂപ ഈയിനത്തില്‍ കൈപ്പറ്റാം. തദ്ദേശസ്ഥാപനങ്ങളിലെ ഉയര്‍ന്ന ഓണറേറിയം ജില്ലാ പഞ്ചായത്ത് പ്രസിഡന്റിനാണ്. ജില്ലാ പഞ്ചായത്ത്, കോര്‍പ്പറേഷന്‍, നഗരസഭ, ബ്ലോക്ക്, ഗ്രാമ പഞ്ചായത്ത് തലത്തില്‍ മെമ്പർമാരുടെ പ്രതിഫലം ചുവടെ കൊടുക്കുന്നു.

*▪️ജില്ലാ പഞ്ചായത്ത്*
* ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്: 15,800
* വൈസ് പ്രസിഡന്റ്: 13,200
* സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍: 9,400
* ജില്ലാ പഞ്ചായത്ത് അംഗം: 8,800
*▪️കോര്‍പ്പറേഷന്‍*
* കോര്‍പ്പറേഷന്‍ മേയര്‍: 15,800 രൂപ
* ഡെപ്യൂട്ടി മേയര്‍ക്ക്: 13,200 രൂപ
* സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍: 9,400 രൂപ
* കൗണ്‍സിലര്‍: 8,200 രൂപ
*▪️നഗരസഭ*
* നഗരസഭാ ചെയര്‍മാന്‍: 14,600
* വൈസ് ചെയര്‍മാന്‍: 12,000
* സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍: 8,800
* നഗരസഭാ കൗണ്‍സിലര്‍: 7,600
*▪️ബ്ലോക്ക് പഞ്ചായത്ത്*
* ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്: 14,600
* വൈസ് പ്രസിഡന്റ്: 12,000
– സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍: 8,800
* ബ്ലോക്ക് പഞ്ചായത്ത് അംഗം: 7,600
*▪️ഗ്രാമപഞ്ചായത്ത്*
* പഞ്ചായത്ത് പ്രസിഡന്റ്: 13,200
* വൈസ് പ്രസിഡന്റ്: 10,600
* സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍: 8,200
* പഞ്ചായത്ത് അംഗം: 7,000

———————————————
Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ

Share to

Leave a Reply

Your email address will not be published. Required fields are marked *