
Perinthalmanna Radio
Date: 13-11-2025
മേലാറ്റൂർ : മേലാറ്റൂർ- മണിയാണീരിക്കടവ് റോഡിന്റെ ഇരുവശവും പുൽക്കാട് മൂടി പാതയോരവും സൂചനാ ബോർഡുകളും. മീറ്ററുകളോളം ദൂരത്തിലാണ് കാടു മൂടികിടക്കുന്നത്.
പാതയോരത്തെ സൂചനാ ബോർഡുകളും കാടിനുള്ളിലാണ്. നിത്യവും നിരവധി വാഹനങ്ങളും വിദ്യാർഥികൾ ഉൾപ്പെടെയുള്ള കാൽനടയാത്രക്കാരും സഞ്ചരിക്കുന്ന പാതയോരമാണ് കാടുമൂടികിടക്കുന്നത്.
വാഹനങ്ങൾ വരുമ്പോൾ കാൽനട യാത്രക്കാർക്ക് മാറിനിൽക്കാൻപോലും കഴിയാത്ത വിധത്തിൽ റോഡരിക് പൂർണമായും കാടുമൂടി.
ചില ഭാഗങ്ങളിൽ പുൽക്കാട് റോഡിലേക്ക് വളർന്നിറങ്ങിയിട്ടുമുണ്ട്. കാടിന്റെ മറപറ്റി ഇവിടങ്ങളിൽ മാലിന്യം തള്ളുന്നതും പതിവായി. അതുകൊണ്ടുതന്നെ ഈ ഭാഗങ്ങളിൽ തെരുവുനായ്ക്കളുടെ ശല്യവും വർധിച്ചുവരികയാണ്. കൂടാതെ ഇഴജന്തുക്കളുടെ ഭീഷണിയുമുണ്ട്. മേലാറ്റൂർ-കീഴാറ്റൂർ പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന പ്രധാന റോഡായിട്ടുപോലും പാതയോരം ശുചീകരിക്കാനോ സൂചനാബോർഡുകൾ ഡ്രൈവർമാർക്ക് കാണുന്നവിധത്തിൽ നിലനിർത്താനോ അധികൃതർ യാതൊരു ഇടപെടലും നടത്തുന്നില്ല. അധികൃതരുടെ അനാസ്ഥക്കെതിരേ ശക്തമായ പ്രതിഷേധം ഉയരുന്നുണ്ട്.
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ
