ശിശുദിനാഘോഷം വര്‍ണ ശബളമായി ആഘോഷിച്ചു

Share to


Perinthalmanna Radio
Date: 14-11-2025

മലപ്പുറം: ജില്ലാ ശിശുക്ഷേമ സമിതിയുടെ നേതൃത്വത്തില്‍ ശിശുദിനം വിപുലമായ പരിപാടികളോടെ ആഘോഷിച്ചു. നവംബര്‍ ഒന്നിന് വര്‍ണോത്സവത്തോടെ ആരംഭിച്ച ശിശുദിനാഘോഷ പരിപാടി മലപ്പുറം സെന്റ് ജമ്മാസ് സ്‌കൂളില്‍ നടന്ന ശിശുദിന സംഗമത്തോടെയാണ് സമാപിച്ചത്.

രാവിലെ എട്ടിന് മലപ്പുറം പെട്രോള്‍ പമ്പ് പരിസരത്ത് നിന്നാരംഭിച്ച ഘോഷയാത്ര ജില്ലാ കളക്ടര്‍ വി.ആര്‍. വിനോദ് ഫ്ലാഗ് ഓഫ് ചെയ്തു. സ്‌കൗട്ട്, ഗൈഡ്, ജെ.ആര്‍.സി , എസ്.പി.സി, എന്‍.സി.സി, കബ് ബുള്‍ബുള്‍ തുടങ്ങി വിവിധ വിഭാഗങ്ങളും ബാന്റ് സംഘങ്ങളും, കലാരൂപങ്ങളും ഘോഷയാത്രയില്‍ പങ്കെടുത്തു. പത്ത് വിദ്യാലയങ്ങളില്‍ നിന്നായി രണ്ടായിരത്തോളം കുട്ടികള്‍ റാലിയില്‍ പങ്കെടുത്തു.

ഈ വര്‍ഷത്തെ ശിശുദിന സ്റ്റാമ്പ് ബാലവകാശ കമ്മീഷനംഗം അഡ്വ. ഷാജേഷ് ഭാസ്‌കര്‍ പ്രകാശനം ചെയ്തു. ഘോഷയാത്രയില്‍ പാണക്കാട് സീ.കെ.എം.എ.എല്‍.പി സ്‌കൂള്‍ ഒന്നാം സ്ഥാനവും മലപ്പുറം സെന്റ് ജമ്മാസ് സ്‌കൂള്‍ രണ്ടാം സ്ഥാനവും,  മലപ്പുറം എ.യു.പി സ്‌കൂള്‍ മൂന്നാം സ്ഥാനവും നേടി. ബാന്റ് മേളത്തില്‍ സെന്റ് ജമ്മാസ് സ്‌കൂള്‍ ഒന്നാം സ്ഥാനവും മലപ്പുറം ഗേള്‍സ് എച്ച്.എസ്  രണ്ടാം സ്ഥാനവും മലപ്പുറം എയുപി സ്‌കൂള്‍ മൂന്നാം സ്ഥാനവും കരസ്ഥമാക്കി. വര്‍ണ്ണോത്സവം, കൊളാഷ്, അങ്കണവാടി റീല്‍സ് മത്സര വിജയികള്‍ക്കും ഉള്ള സമ്മാനങ്ങള്‍ വേദിയില്‍ വിതരണം ചെയ്തു.

ശിശുദിന സംഗമം കുട്ടികളുടെ പ്രധാനമന്ത്രിയായി തെരഞ്ഞടുക്കപ്പെട്ട റിന്‍വ ഫാത്തിമ ഉദ്ഘാടനം ചെയ്തു. കുട്ടികളുടെ പ്രസിഡന്റ് വി. അലോക് കൃഷ്ണ അധ്യക്ഷത വഹിച്ചു. കുട്ടികളുടെ സ്പീക്കര്‍ ആര്‍. ഭാനുപ്രിയ ശിശുദിന സന്ദേശം നല്‍കി. പി മന്‍ഹ, അയിഷ അമ്രീന്‍ എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു. പി.പി. മുഹമ്മദ് ദാനിഷ് സ്വാഗതവും അഗ്നിവേശ് നാരായണന്‍ നന്ദിയും പറഞ്ഞു. ഹൈസ്‌കൂള്‍ ഹയര്‍ സെക്കന്‍ഡറി വിദ്യാര്‍ത്ഥികള്‍ ഒരുക്കിയ കൊളാഷ് പ്രദര്‍ശനം ഹയര്‍ സെക്കന്ററി റീജ്യണല്‍ ഡെപ്യൂട്ടി ഡയറക്ടര്‍ ബിയാട്രീസ് മരിയ ഉദ്ഘാടനം ചെയ്തു.

സി.ഡബ്ലിയു.സി ചെയര്‍മാന്‍ എ. മമ്മു മാസ്റ്റര്‍, ജില്ലാ വനിതാ ശിശു വികസന ഓഫീസര്‍ ഗോപകുമാര്‍, ജില്ലാ ശിശു സംരക്ഷണ ഓഫീസര്‍ ഷാജിത അറ്റാശേരി, ഉപജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ ജോസ്മി ജോസഫ്, സെന്റ് ജമ്മാസ് സ്‌കൂള്‍ ഹെഡ്മിസ്ട്രസ് ഇ.എ. ഷിജിമോള്‍ എന്നിവര്‍ സമ്മാനദാനം നിര്‍വഹിച്ചു. ശിശുക്ഷേമസമിതി ജില്ലാ സെക്രട്ടറി പി. സതീശന്‍, ട്രഷറര്‍ വി.ആര്‍. യശ്പാല്‍, ജോയിന്റ് സെകട്ടറി പി. രാജന്‍ എക്സിക്യൂട്ടീവ് അംഗങ്ങളായ സി.എസ്. സുരേഷ് കുമാര്‍, കെ. ജയപ്രകാശ് എന്നിവരും ചടങ്ങില്‍ പങ്കെടുത്തു.
——————————————-

Share to

Leave a Reply

Your email address will not be published. Required fields are marked *