പെരിന്തൽമണ്ണയിൽ മുന്നണികളുടെ സ്ഥാനാർഥി പട്ടികയൊരുങ്ങി

Share to


Perinthalmanna Radio
Date: 16-11-2025

പെരിന്തൽമണ്ണ : നഗരസഭയിൽ സി.പി.എം മത്സരിക്കുന്ന വാർഡുകളിൽ 37 സ്ഥാനാർഥികളിൽ രണ്ട് ഏരിയ കമ്മിറ്റി അംഗങ്ങൾ. നിലവിലെ ഉപാ ധ്യക്ഷ എ. നസീറ, നിലവിലെ സ്ഥിരം സമിതി അധ്യക്ഷൻ കെ. ഉണ്ണികൃഷ്ണൻ എന്നിവരാണ് സി.പി.എം ഏരിയ കമ്മിറ്റി അംഗങ്ങൾ. ഉണ്ണികൃഷ്ണൻ കുട്ടിപ്പാറ വാർഡിൽ നിന്നും എ. നസീറ ആശാരിക്കര വാർഡിൽ നിന്നും മത്സരിക്കാനാണ് തീരുമാനം. എൽ.ഡി.എഫ് ഭരണ സമിതി വന്നാൽ ഇവരാവും നയിക്കുകയെന്നും സൂചനയുണ്ട്. മറ്റൊരു സ്ഥിരം സമിതി അധ്യക്ഷൻ മൻസൂർ നെച്ചിയിൽ പെരിന്തൽമണ്ണ വലിയങ്ങാടി വാർഡിലും ഷെർളിജ പി.ടി.എം കോളജ് വാർഡിലും മത്സരിക്കും. സ്ഥിരം സമിതി അധ്യക്ഷ അമ്പിളി മനോജും മത്സരിക്കുന്നുണ്ട്. അഞ്ചു തവണ മത്സരിച്ച് വിജയിച്ച് തഴക്കം വന്ന സി.പി.എമ്മിലെ കെ.സി. മൊയ്‌തീൻ കുട്ടി കൊല്ലങ്കോട് വാർഡിൽ നിന്നാണ് മത്സരിക്കുക. മുസ്ലിം ലീഗിന്റെ മുനിസിപ്പൽ സെക്രട്ടറി നാലകത്ത് ഷൗക്കത്ത് കുളിർമല വാർഡിൽ നിന്ന് മത്സരിക്കും.

യു.ഡി.എഫ് മുൻ കൗൺസിലർമാരായ കൃഷ്‌ണ പ്രിയ ചീരട്ടമണ്ണ വാർഡിലും നിഷ സുബൈർ തോട്ടക്കര വാർഡിലും പച്ചീരി സുരയ്യ കോവിലകംപടി വാർ ഡിലും സ്ഥാനാർഥികളാവും. ഇരു മുന്നണികളും പട്ടിക തയാറാക്കിയെങ്കിലും ഔദ്യോഗിക പ്രഖ്യാപനം നടത്തിയിട്ടില്ല. യു.ഡി.എഫിൽ ലീഗിന് -20, കോൺഗ്ര സിന് -17 എന്നിങ്ങനെയാണ് വാർഡുകൾ വീതിച്ചത്. ഇതിൽ ബഹു ഭൂരിപക്ഷം വാർഡുകളിലും അന്തിമ സ്ഥാനാർഥികളായി. ചുരുക്കം ചില വാർഡുകൾ അന്തിമ തീർപ്പിന് വെച്ചിരിക്കുകയാണ്. എൽ.ഡി.എഫ് നഗരസഭയിലേക്കുള്ള 37 സ്ഥാനാർഥികളെയും ഞായറാഴ്ച‌ പ്രഖ്യാപിക്കുമെന്ന് മുനിസിപ്പൽ നേതൃത്വം അറിയിച്ചു. അതേ  സമയം സ്ഥാനാർഥികൾ ഇതിനകം ഒരു തവണ വാർഡിൽ സന്ദർശനം നടത്തി വോട്ടുതേടി.
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ

Share to

Leave a Reply

Your email address will not be published. Required fields are marked *