വേങ്ങൂർ വളയപ്പുറത്ത് റെയിൽവേ അടിപ്പാത ആദ്യ ഘട്ട നിർമ്മാണം പൂർത്തിയായി

Share to


Perinthalmanna Radio
Date: 21-11-2025

മേലാറ്റൂർ: നിലമ്പൂർ -ഷൊർണൂർ റെയിൽ പാതയിലെ വേങ്ങൂർ വളയപ്പുറത്ത് അടിപ്പാത നിർമാണത്തിൻ്റെ ആദ്യഘട്ടം പൂർത്തിയായി. ഫെബ്രവരിയോടെ പൂർണമാകും.

പാളത്തിനെ താങ്ങി നിർത്താൻ ഗർഡർ സ്ഥാപിച്ചതിനു പിന്നാലെ മൂന്നു ദിവസങ്ങളിലായി മണ്ണുമാന്തി യന്ത്രം ഉപയോഗിച്ച് മണ്ണു നീക്കുകയായിരുന്നു. ഈ ഭാഗത്തേക്ക് നേരത്തെ വാർത്തു വച്ച 14 മീറ്റർ നീളത്തിലും നാലര മീറ്റർ വീതിയിലുമുള്ള കോൺക്രീറ്റ് ബ്ലോക്ക് യന്ത്ര സഹായത്തോടെ നീക്കി ഉറപ്പിച്ചു. താമസിയാതെ ഗർഡർ മാറ്റി പാളം കോൺക്രീറ്റ് ബ്ലോക്കിനു മീതെയാക്കും. അടിപ്പാതയുടെ ഇരുഭാഗത്തുമായി ഏതാനും അടുത്തു കീഴാറ്റൂരിൽ നിന്നും വേങ്ങൂരിൽനിന്നു റോഡ് വന്നു നിൽക്കുന്നുണ്ട്. അടിപ്പാതയുമായി ബന്ധിപ്പിക്കാൻ ഇരുഭാഗത്തും നൂറോളം മീറ്റർ റോഡ് ഒരുക്കണം. അടിപ്പാത പൂർത്തിയാകുമ്പോൾ ഇരുവശത്തെയും പ്രദേശങ്ങളായ കീഴാറ്റൂർ, വേങ്ങൂർ എന്നിവിടങ്ങളിലെ ജനങ്ങൾക്ക് യാത്രാസൗകര്യം മെച്ചപ്പെടും. റെയിൽപാതയുടെ പടിഞ്ഞാറ് ഭാഗത്തുള്ള നൂറുകണക്കിന് കുടുംബങ്ങൾക്ക് തൊട്ടടുത്തുള്ള കവലയിലെത്തി നിത്യോപയോഗ സാധനങ്ങൾ വാങ്ങുന്നതിന് പാളം മുറിച്ചുകടന്ന് നടന്നുപോകേണ്ട ഗതികേടിലായിരുന്നു . പാതയുടെ കിഴക്കുഭാഗത്ത് എൻജിനീയറിങ് കോളജ്, ഇംഗ്ലിഷ് മീഡിയം ‌സ് കൂൾ, അങ്കണവാടി, മദ്രറസ തുടങ്ങിയ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ പഠിക്കുന്ന നൂറുകണക്കിന് വിദ്യാർഥികളും വഴിയില്ലാത്തതിനാൽ ദുരിതത്തിലായിരുന്നു. പുറമെ പടിഞ്ഞാറ് ഭാഗത്തെ ഗവ. എൽപി സ്‌കുളിലേക്കും കീഴാറ്റൂർ

മുതുകുർശ്ശിക്കാവ് അയ്യപ്പക്ഷേത്രത്തിലേക്കും അൽശിഫ ഫാർമസി കോളജ്, പൂന്താനം ശ്രീകൃഷ്ണ ക്ഷേത്രം എന്നിവിടങ്ങളിലേക്കും ഈ വഴിയാണ് ജനങ്ങൾ ഉപയോഗിക്കുന്നത്.
………………………………………
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ

Share to

Leave a Reply

Your email address will not be published. Required fields are marked *