
Perinthalmanna Radio
Date: 21-11-2025
പെരിന്തൽമണ്ണ: നഗരസഭയിലെ മുഴുവൻ എൽഡിഎഫ് സ്ഥാനാർഥികളും നാമനിർദേശ പത്രിക സമർപ്പിച്ചു. സിപിഎം സ്ഥാനാർഥികളാണ് എല്ലാ വാർഡുകളിലും രംഗത്ത്. ആകെയുള്ള 37 വാർഡുകളിൽ 20 ഇടങ്ങളിലും വനിതകളാണ് രംഗത്ത്. നിലവിലെ വൈസ് ചെയർമാൻ എ.നസീറ ജനറൽ സീറ്റിലാണ് മത്സരിക്കുന്നത്. 5, 14, 18, 21, 26 വാർഡുകളിൽ നിലവിലെ കൗൺസിലർമാർ തന്നെയാണ് രംഗത്ത്. 17, 29 വാർഡുകളിൽ മുൻ കൗൺസിലർമാരാണ്. 30 പേർ പുതുമുഖങ്ങളാണ്. വാർഡ്, സ്ഥാനാർഥികൾ എന്ന ക്രമത്തിൽ ചുവടെ:
1 ചീരട്ടമണ്ണ–ശരത് ആറ്റുപറമ്പിൽ, 2 മാനത്തുമംഗലം–സി.പി.റുഖിയ, 3 കക്കൂത്ത്–നസീമ കുന്നത്ത്, 4 മുണ്ടത്തപ്പടി–ഉഷ മണിവാസൻ, 5 വലിയങ്ങാടി–മൻസൂർ നെച്ചിയിൽ, 6 കുളിർമല–എം.ഷാഹുൽഹമീദ്, 7 ചെമ്പൻകുന്ന്–കെ.പി.അജിത്കുമാർ, 8 കുന്നുംപുറം–വി.ഫാത്തിമത്ത് റഫീഖ്, 9 ആലക്കുന്ന്–സി.ഹസൈനാർ, 10 പൊന്ന്യാകുർശി–റംഷീന ഷെറിൻ, 11 ഇടുക്കുമുഖം–കെ.എം.അബ്ദു മനാഫ്, 12 മനഴി സ്റ്റാൻഡ്–എ.വി.റഫീഖ്, 13 പഞ്ചമ–എം.ഷാനവാസ്, 14 കുട്ടിപ്പാറ–കെ.ഉണ്ണിക്കൃഷ്ണൻ, 15 കോവിലകംപടി–പി.ഹബീബ, 16 പാതായ്ക്കര യുപി സ്കൂൾ–പി.വി.പ്രീത, 17 മനപ്പടി–പി.ശ്രീനിവാസൻ, 18 പിടിഎം കോളജ്–സി.പി.ഷെർളിജ, 19 തണ്ണീർപ്പന്തൽ–കെ.രാധാകൃഷ്ണൻ, 20 ഒലിങ്കര–ഷബീറലി കേലശ്ശേരി, 21 ആനത്താനം–അമ്പിളി മനോജ്, 22 കിഴക്കേക്കര–എൻ.പി.വന്ദന, 23 തെക്കേക്കര–സി.ശ്രീമായ, 24 പടിഞ്ഞാറേക്കര–എം.പി.സുനിൽകുമാർ, 25 വളയംമൂച്ചി–പി.സീനത്ത്, 26 ആശാരിക്കര–എ.നസീറ, 27 മാറുകരപറമ്പ്–മുഹമ്മദ് ഷക്കീർ, 28 കുന്നപ്പള്ളി സൗത്ത്–ജുമാന സലീം പത്തത്ത്, 29 കൊല്ലക്കോട്–കെ.സി.മൊയ്തീൻകുട്ടി, 30 വട്ടപ്പാറ–വിനോദിനി രമേഷ്, 31 തേക്കിൻകോട്–ജീഷ്ണു നാരായണൻ, 32 കാവുങ്ങപ്പറമ്പ്–സുരയ്യ ബാനു, 33 ജെ.എൻ.റോഡ് സെൻട്രൽ–പത്തത്ത് സ്മൃതി രാജേഷ്, 34 തോട്ടക്കര–ഷൈനി ഷിബു മനഴി, 35 പുത്തൂർ–വി.രാഹുൽ, 36 മുട്ടുങ്ങൽ–ബിന്ദു മണികണ്ഠൻ, 37 ലെമൺവാലി–സജിത വിനോദ്.
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ
