പട്ടിക്കാട് റെയിൽവേ മേൽപ്പാലം; പ്രാരംഭ നിർമാണം തുടങ്ങി

Share to


Perinthalmanna Radio
Date: 27-11-2025

പട്ടിക്കാട് : ഷൊർണൂർ- നിലമ്പൂർ റെയിൽ പാതയിലെ പട്ടിക്കാട് ലെവൽക്രോസിൽ മേൽപ്പാലം നിർമിക്കുന്നതിനുള്ള പ്രാരംഭപ്രവൃത്തികൾ തുടങ്ങി. ഏറ്റെടുത്ത ഭൂമിയിലെ കെട്ടിടങ്ങൾ പൊളിക്കൽ, അനുബന്ധറോഡ് നിർമാണം തുടങ്ങിയവയാണ് നടക്കുന്നത്. മേൽപ്പാലത്തിന് വേണ്ടി 1.0500 ഹെക്ടർ ഭൂമിയാണ് സ്വകാര്യ വ്യക്തികളുടേത് ഉൾപ്പെടെ ഏറ്റെടുത്തത്. ഇതിനായി 3.84 കോടി രൂപ ചെലവഴിച്ചു. പിന്നീട് സർക്കാർ ഉടമസ്ഥതയിലുള്ള 0.8697 ഹെക്ടർ ഭൂമിയും ഏറ്റെടുത്തു.

പട്ടിക്കാട്-വടപുറം സംസ്ഥാന പാതയിലെ പട്ടിക്കാട് റെയിൽവേഗേറ്റ് അടച്ചാൽ രൂക്ഷമായ ഗതാഗതക്കുരുക്കാണ് അനുഭവപ്പെടുന്നത്. നിലമ്പൂർ, ഷൊർണൂർ ഭാഗങ്ങളിലേക്ക് ദിവസവും 14 തവണയിലേറെയാണ് തീവണ്ടി കടന്നുപോകാൻ ഗേറ്റ് അടച്ചിടുക.

ഊട്ടി, മൈസൂരു പാതകൂടിയായതിനാൽ ദിവസവും നിരവധി വാഹനങ്ങളാണ് ഇതുവഴി കടന്നുപോകുന്നത്. എറണാകുളം, തൃശ്ശൂർ ഭാഗത്തുനിന്ന് ഗൂഡല്ലൂർ, ഊട്ടി, മൈസൂരു എന്നിവിടങ്ങളിലേക്ക് കെഎസ്ആർടിസി ഉൾപ്പെടെ ബസുകളും ഇതുവഴി സർവീസ് നടത്തുന്നുണ്ട്. പാണ്ടിക്കാട്, വണ്ടൂർ, നിലമ്പൂർ തുടങ്ങിയ സ്ഥലങ്ങളിൽനിന്ന് ആശുപത്രിനഗരമായ പെരിന്തൽമണ്ണയിലേക്ക് ആംബുലൻസുകൾ ഉൾപ്പെടെ പോകുന്നതും ഇതുവഴിയാണ്. മേൽപ്പാലം വരുന്നതോടെ ഇവിടത്തെ ഗതാഗതപ്രശ്‌നങ്ങൾക്കെല്ലാം പരിഹാരമാകും.
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ

Share to

Leave a Reply

Your email address will not be published. Required fields are marked *