മനഴി സ്റ്റാൻഡിന് മുന്നിലെ വൺവേ ഉറപ്പാക്കണമെന്ന് ഹൈക്കോടതി

Share to


Perinthalmanna Radio
Date: 28-11-2025

പെരിന്തൽമണ്ണ: കോഴിക്കോട്- പാലക്കാട് ദേശീയ പാതയിൽ മനഴി ബസ് സ്റ്റാൻഡിന് മുന്നിൽ വൺവേ ലംഘിക്കുന്നവർക്കെതിരെ ഉദ്യോഗസ്ഥർ നടപടി എടുക്കണമെന്ന് ഹൈക്കോടതി ഉത്തരവിട്ടു.

നിലവിൽ മനഴി ബസ് സ്‌റ്റാൻഡ‍് കെട്ടിടത്തിൽ തന്നെയാണ് പെരിന്തൽമണ്ണ നഗരസഭാ കാര്യാലയവും പ്രവർത്തിക്കുന്നത്. വാഹനത്തിരക്കേറിയ ഇവിടെ ഗതാഗത നിയമലംഘനങ്ങൾ വലിയ പ്രയാസം സൃഷ്‌ടിക്കുന്നുണ്ട്. ദേശീയപാത അതോറിറ്റി ഏർപ്പെടുത്തിയ വൺവേ സമ്പ്രദായം ലംഘിക്കപ്പെടുന്നത് അടക്കം നിരവധി നിയമ ലംഘനങ്ങൾ നടക്കുന്നത് ചൂണ്ടിക്കാട്ടി അവ തടയണമെന്ന് ആവശ്യപ്പെട്ട് മണ്ണാർക്കാട് സ്വദേശി എസ്ബിഐയിലെ മുൻ മുതിർന്ന ഉദ്യോഗസ്ഥൻ പി.ഡി.ശങ്കരനാരായണൻ ആണ് ഹൈക്കോടതിയെ സമീപിച്ചത്. രണ്ട് വർഷമായി അധികാരികൾക്ക് നിരന്തരം പരാതികൾ അയച്ചിട്ട് ഫലമില്ലാതായപ്പോഴാണ് കലക്ടർ, ജില്ലാ പൊലീസ് മേധാവി, ആർടിഒ എന്നിവർക്കെതിരെ അദ്ദേഹം കഴിഞ്ഞ മാസം കോടതിയെ സമീപിച്ചത്. ചീഫ് ജസ്റ്റിസ് നിതിൻ ജംദാറും ജസ്റ്റിസ് ശ്യാംകുമാറും അടങ്ങിയ ഡിവിഷൻ ബെഞ്ച് ആണ് ഉത്തരവ് പുറപ്പെടുവിച്ചത്.

ഇനിയും നടപടി ഉണ്ടായില്ലെങ്കിൽ ജില്ലാ ഭരണകൂടത്തിനെതിരെ കോടതിയലക്ഷ്യ നടപടികൾ സ്വീകരിക്കാനാവുമോ എന്ന് പരിശോധിക്കുമെന്ന് ശങ്കരനാരായണൻ പറഞ്ഞു.

ഹർജിക്കാരന് വേണ്ടി മുൻ അസിസ്റ്റൻ്റ് സോളിസിറ്റർ ജനറൽ പരമേശ്വരൻ നായർ ഹാജരായി.
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ

Share to

Leave a Reply

Your email address will not be published. Required fields are marked *