ആനമങ്ങാട് കൃഷ്ണപ്പടി വളവിൽ ഗ്യാസ്ടാങ്കർ ലോറി മറിഞ്ഞു

Share to


UPerinthalmanna Radio
Date: 29-11-2025

ആനമങ്ങാട് : ആനമങ്ങാട് കൃഷ്ണപ്പടി വളവിൽ ഗ്യാസ് ടാങ്കർ ലോറി നിയന്ത്രണം വിട്ട് മറിഞ്ഞു. അപകടത്തെ തുടർന്ന് പ്രദേശത്ത് കനത്ത സുരക്ഷ ഏർപ്പെടുത്തിയിരിക്കുകയാണ്. മംഗലാപുരത്ത് നിന്നും കോയമ്പത്തൂരിലേക്ക് പോവുകയായിരുന്ന ഗ്യാസ് ടാങ്കർ ലോറിയാണ് അപകടത്തില്‍ പെട്ടത്. മറെറാരു കാറിന് സൈഡ് കൊടുക്കുന്നതിനിടെ നിയന്ത്രണം വിട്ട് ടാങ്കർ ലോറി മറിയുകയായിരുന്നു.

പെരിന്തൽമണ്ണ ഭാഗത്ത് നിന്ന് ചെർപ്പുളശ്ശേരി ഭാഗത്തേക്കും തിരിച്ച് ചെർപ്പുളശ്ശേരി ഭാഗത്ത് നിന്നും പെരിന്തൽമണ്ണ ഭാഗത്തേക്കും സഞ്ചരിക്കുന്ന വാഹനങ്ങൾ വഴി തിരിച്ചു പോകണമെന്ന് പോലീസ് അറിയിച്ചു.
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ

Share to

Leave a Reply

Your email address will not be published. Required fields are marked *