
Perinthalmanna Radio
Date: 22-12-2025
പെരിന്തൽമണ്ണ: പെരിന്തൽമണ്ണയിൽ അതിക്രമം നടന്ന മുസ്ലീം ലീഗ് ഓഫിസിൽ പോലീസ് തെളിവെടുപ്പ് നടത്തി. ഓഫീസിന് അകത്ത് പുറമേ നിന്ന് വീണ അട്ടിക്കല്ല് കണ്ടെത്തി. ആക്രമണ സംഭവത്തിൽ 14 സിപിഎം പ്രവർത്തകർക്ക് എതിരെ കേസെടുത്തു. അഞ്ച്പേർ പോലീസ് കസ്റ്റഡിയിലുണ്ട്.
ഇന്നലെ രാത്രിയിലാണ് സിപിഎം ഓഫീസ് ആക്രമിച്ചു എന്നാരോപിച്ച് സിപിഎം പ്രവർത്തകർ മുസ്ലിം ലീഗ് ഓഫീസിലേക്ക് പ്രതിഷേധ പ്രകടനം നടത്തിയത്. ഇതിനിടക്കാണ് പ്രവർത്തകരിൽ ചിലർ മുസ്ലിം ലീഗ് ഓഫീസിലേക്ക് കല്ലെറിഞ്ഞത്. ഇതോടെ കുറ്റക്കാർക്ക് എതിരെ നടപടി എടുക്കണമെന്ന് ആവശ്യപ്പെട്ട് നജീബ് കാന്തപുരം എംഎൽഎയുടെ നേതൃത്വത്തിൽ റോഡ് ഉപരോധിക്കുകയും ചെയ്തിരുന്നു. തുടർന്ന് ഇന്ന് പെരിന്തൽമണ്ണ മണ്ഡലത്തില്‍ ഹർത്താൽ പ്രഖ്യാപിച്ചിരുന്നെങ്കിലും അഞ്ച് പേരെ പോലീസ് കസ്റ്റഡിയിൽ എടുത്തതോടെ ഹർത്താൽ പിൻവലിച്ചു.
———————————————
Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ
