കേരളത്തിലെ ജനങ്ങള്‍ക്ക് പുതിയ തിരിച്ചറിയില്‍ രേഖ വരുന്നു; ഫോട്ടോ പതിപ്പിച്ച നേറ്റിവിറ്റി കാര്‍ഡ് നല്‍കും

Share to


Perinthalmanna Radio
Date: 24-12-2025

കേരളത്തിലെ ജനങ്ങള്‍ക്ക് പുതിയ തിരിച്ചറിയില്‍ രേഖ വരുന്നു. ഫോട്ടോ പതിപ്പിച്ച നേറ്റിവിറ്റി കാര്‍ഡ് നല്‍കുമെന്ന് മുഖ്യമന്ത്രി അറിയിച്ചു. കേരളത്തില്‍ ജീവനിക്കുന്നയാളെന്ന് തെളിയിക്കാനാണ് കാര്‍ഡ് നല്‍കുന്നതെന്നും പൗരത്വ ആശങ്കകള്‍ക്ക് ഒരു പരിധിവരെ പ്രതിരോധമാകുമെന്നും മുഖ്യമന്ത്രി വിശദീകരിച്ചു. ഇതിനായി പ്രത്യേക നിയമനിര്‍മാണം നടത്തും. കാര്‍ഡിന് എസ്ഐആറുമായി ബന്ധമില്ലെന്നും ഭീതി ഒഴിവാക്കാനാണിതെന്നും മുഖ്യമന്ത്രി പറഞ്ഞു. കാര്‍ഡ് നല്‍കാനുള്ള അധികാരം തഹസില്‍ദാര്‍മാര്‍ക്കാണ്.

നേറ്റിവിറ്റി സർട്ടി ഫിക്കറ്റ് ചില ആവശ്യങ്ങൾക്ക് മാത്രമാണ് നൽകുന്നത്. ഭീതി ഒഴിവാക്കാൻ ആണ് പുതിയ കാര്‍ഡെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. എസ്ഐആറിലെ ആശങ്ക പരിഹരിക്കാന്‍ ഉദ്യോഗസ്ഥരെ നിയമിക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഓരോ വില്ലേജ് ഓഫീസിലും രണ്ട് ഉദ്യോഗസ്ഥര്‍ വീതം എസ്ഐആറില്‍ ജനങ്ങളെ സഹായിക്കും. വോളൻ്റിയർമാരെയും ഉപയോഗിക്കും. എസ്ഐആര്‍ ജനാധിപത്യത്തിന്‍റെ ഉത്തമ താൽപര്യം സംരക്ഷിക്കുന്നില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.
———————————————
Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ

Share to

Leave a Reply

Your email address will not be published. Required fields are marked *