രാജ്യറാണി എക്സ്പ്രസിന് 2 കോച്ചുകൾ കൂടി അനുവദിച്ചു

Share to


Perinthalmanna Radio
Date: 25-12-2025

അങ്ങാടിപ്പുറം: പുതുവത്സര സമ്മാനമായി നിലമ്പൂർ – തിരുവനന്തപുരം രാജ്യറാണി എക്സ്പ്രസിന് 2 കോച്ചുകൾ കൂടി അനുവദിച്ചു. അതോടെ കോച്ചുകളുടെ എണ്ണം 16 ആകും. നിലവിൽ 14 ആണ്. ഓരോ സ്ലീപ്പർ, എസി ത്രീ ടയർ കോച്ചുകളാണ് അധികമായി ലഭിക്കുന്നത്. ഡിസംബർ 31ന് കൊച്ചുവേളിയിൽ നിന്ന് പുറപ്പെടുന്ന 16349, ജനുവരി ഒന്നിന് നിലമ്പൂർ വിടുന്ന 16350 ട്രെയിനുകൾ അധിക കോച്ചുകൾ ഘടിപ്പിച്ചാണ് ഓടുക. നിലമ്പൂർ – ഷൊർണൂർ പാതയിലെ സാങ്കേതിക തടസ്സങ്ങൾ ഏറെക്കുറെ പരിഹരിച്ച സാഹചര്യത്തിൽ ട്രെയിനുകളിൽ കോച്ചുകളുടെ എണ്ണം കൂട്ടണമെന്ന് നിലമ്പൂർ -മൈസൂരു റെയിൽവേ ആക്‌ഷൻ കൗൺസിൽ അധികൃതർക്ക് നൽകിയ നിവേദന ഫലമാണ് തീരുമാനമെന്ന് പ്രസിഡന്റ് ഡോ.ബിജു നൈനാൻ പറഞ്ഞു.

പാതയിൽ പുതിയ ക്രോസിങ് സ്റ്റേഷനുകളുടെ പ്രവൃത്തി മാർച്ചിൽ തീരും. ബ്ലോക്ക്‌ സ്റ്റേഷനുകളിൽ 24 കോച്ച് നീളമുള്ള പ്ലാറ്റ്ഫോം നീട്ടൽ നീട്ടൽ വൈകാതെ ഉണ്ടാകുമെന്ന് ഡിആർഎം അറിയിച്ചു. അതോടെ പാതയിൽ കൂടുതൽ ട്രെയിൻ സർവീസുകൾക്ക് വഴി തെളിയും. കൂടുതൽ മെമു സർവീസുകൾ അനുവദിക്കാൻ ശുപാർശ ചെയ്തതായി അദ്ദേഹം അറിയിച്ചു.
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ

Share to

Leave a Reply

Your email address will not be published. Required fields are marked *