
Perinthalmanna Radio
Date: 22-01-2026
ഡ്രൈവിങ് ടെസ്റ്റ് പാസായാൽ ഇനി സ്പോട്ടിൽ തന്നെ ലൈസൻസ് ലഭിക്കും. പുതിയ സംവിധാനം നടപ്പാക്കാനൊരുങ്ങുകയാണ് മോട്ടർ വാഹന വകുപ്പ്. ടെസ്റ്റ് ഫലം തത്സമയം സാരഥി സോഫ്റ്റ്വെയറിൽ ഉൾക്കൊള്ളിച്ച് ലൈസൻസ് നൽകും. പുതിയ സംവിധാനം ഉടൻ നടപ്പാക്കുന്നതിനായി മോട്ടര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് 294 ലാപ്ടോപ്പുകള് വാങ്ങാന്‍ ഒന്നരക്കോടി രൂപ അനുവദിച്ചു.
നിലവില്‍ ലൈസൻസ് അനുവദിക്കുന്നതിൽ താമസമെടുക്കുന്നുണ്ട്. ടെസ്റ്റ് കഴിഞ്ഞതിനു ശേഷം ഗ്രൗണ്ടുകളില്‍ നിന്ന് വെഹിക്കിള്‍ ഇന്‍സ്പെക്ടര്‍മാര്‍ ഓഫീസില്‍ എത്തിയ ശേഷമാണ് ലൈസന്‍സ് അനുവദിക്കുന്നത്. എന്നാൽ പുതിയ സംവിധാനം വരുന്നതോടുകൂടി ടെസ്റ്റ് കഴിഞ്ഞ ഉടനെ തന്നെ ഫലം ഓണ്‍ലൈനില്‍ ഉള്‍ക്കൊള്ളിക്കും. ഇതോടെ ടെസ്റ്റ് പാസാകുന്നവര്‍ക്ക് ഉടന്‍തന്നെ ഡ്രൈവിങ് ലൈസന്‍സ് ഓണ്‍ലൈനില്‍ എടുക്കാനാകും.
………………………………………..
കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക
https://chat.whatsapp.com/FXWqNeniWKuCY5QVi7FWIs
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ
