
Perinthalmanna Radio
Date: 22-01-2026
പെരിന്തൽമണ്ണ: കഴിഞ്ഞ അഞ്ചു വർഷത്തിനിടെ ഷൊർണൂർ–നിലമ്പൂർ റെയിൽപാതയിലേക്ക് ലഭിച്ചത് 91.15 കോടി രൂപയുടെ നവീകരണ, വികസന പദ്ധതികൾ.
റെയിൽവേ സ്‌റ്റേഷനുകളുടെ നവീകരണവും പ്ലാറ്റ്ഫോമുകളുടെ നീളംകൂട്ടലും പ്ലാറ്റ്ഫോമുകൾക്ക് മേൽക്കൂരയും രണ്ടു ക്രോസിങ് സ്‌റ്റേഷനുകളും മറ്റും ഇതിൽ ഉൾപ്പെടുന്നു.
ഇവയിൽ 45.11 കോടി രൂപയുടെ പദ്ധതികൾ ഇതിനകം വിവിധ ഭാഗങ്ങളിലായി പൂർത്തിയായി. അതേ സമയം 45.94 കോടി രൂപയുടെ പദ്ധതികളുടെ പ്രവൃത്തി നടന്നുകൊണ്ടിരിക്കുകയാണ്. രണ്ട് റെയിൽവേ ക്രോസിങ് സ്‌റ്റേഷനുകളും അമൃത് ഭാരത് സ്‌റ്റേഷൻ പദ്ധതിയിൽ ഉൾപ്പെടുത്തി. അങ്ങാടിപ്പുറം, നിലമ്പൂർ, ഷൊർണൂർ റെയിൽവേ സ്‌റ്റേഷനുകളിൽ നടന്നുകൊണ്ടിരിക്കുന്ന നവീകരണ പദ്ധതികളും ഇതിലുൾപ്പെടും.
നിലമ്പൂർ, അങ്ങാടിപ്പുറം, ഷൊർണൂർ, ചെറുകര, പട്ടിക്കാട്, തുവ്വൂർ, തൊടിയപ്പുലം, വാണിയമ്പലം, വാടാനാംകുറുശ്ശി, മേലാറ്റൂർ, കുലുക്കല്ലൂർ എന്നീ റെയിൽവേ സ്‌റ്റേഷനുകളിൽ ഈ കാലയളവിൽ വിവിധ പദ്ധതികളെത്തി. കൂടുതൽ ഫണ്ട് അനുവദിച്ചത് ഷൊർണൂർ റെയിൽവേ സ്‌റ്റേഷൻ നവീകരണ പ്രവർത്തനങ്ങൾക്കാണ്.
അമൃത് ഭാരത് സ്‌റ്റേഷൻ നവീകരണ പ്രവർത്തനങ്ങളുടെ അവസാന മിനുക്കുപണികൾ പൂർത്തിയാകാനുണ്ട്. മേലാറ്റൂരിലെ ക്രോസിങ് സ്‌റ്റേഷൻ (8.04 കോടി), കുലുക്കല്ലൂരിലെ ക്രോസിങ് സ്‌റ്റേഷൻ (9.01 കോടി) എന്നിവയുടെ പ്രവൃത്തിയും നടന്നുവരികയാണ്.
………………………………………..
കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക
https://chat.whatsapp.com/FXWqNeniWKuCY5QVi7FWIs
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ
