സംസ്ഥാനത്ത് ഹെല്‍മറ്റില്ലാ യാത്ര; ഒരാഴ്ചക്കിടെ ഈടാക്കിയത് 2.55 കോടി രൂപ പിഴ

Share to


Perinthalmanna Radio
Date: 28-01-2026

പെരിന്തൽമണ്ണ: ഹെൽമെറ്റ് ധരിക്കാതെ ഇരുചക്ര വാഹനങ്ങൾ ഓടിച്ചതിന് സംസ്ഥാന വ്യാപകമായി ഒരാഴ്ച നടത്തിയ പരിശോധനയിൽ 50,969 നിയമ ലംഘനങ്ങൾ കണ്ടെത്തുകയും 2,55,97,600 രൂപ പിഴ ഈടാക്കുകയും ചെയ്തു. 1,19,414 ഇരുചക്ര വാഹനങ്ങളാണ് ‘ഹെൽമെറ്റ് ഓൺ- സേഫ് റൈഡ്’ എന്ന സ്പെഷൽ ഡ്രൈവിൽ പരിശോധിച്ചത്.

ഇരുചക്ര വാഹന യാത്രയിൽ ഹെൽമറ്റ് ധരിക്കേണ്ടതിന്റെ ആവശ്യകതയെപ്പറ്റി പൊതുജനങ്ങളെ ബോധവത്കരിക്കാനും ഇതിലൂടെ റോഡപകടങ്ങൾ കുറയ്ക്കാനുമായാണ് കേരള പൊലീസിന്റെ ട്രാഫിക് ആൻഡ് റോഡ് സേഫ്റ്റി മാനേജ്‌മെന്റ് വിഭാഗം സംസ്ഥാന വ്യാപകമായി സ്പെഷൽ ഡ്രൈവ് സംഘടിപ്പിച്ചത്.

ട്രാഫിക് ആൻഡ് റോഡ് സേഫ്റ്റി മാനേജ്‌മെന്റ് ഐ.ജിയുടെ നിർദേശ പ്രകാരം ട്രാഫിക് നോർത്ത് സോൺ, സൗത്ത് സോൺ എസ്.പിമാരുടെ മേൽനോട്ടത്തിൽ ജില്ലാ ട്രാഫിക് നോഡൽ ഓഫീസർമാരുമായി സഹകരിച്ചാണ് പരിശോധനകൾ നടന്നത്.
………………………………………..
കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ   ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക

https://chat.whatsapp.com/FXWqNeniWKuCY5QVi7FWIs
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ

Share to

Leave a Reply

Your email address will not be published. Required fields are marked *