
Perinthalmanna Radio
Date: 29-01-2026
വളാഞ്ചേരി: അറ്റകുറ്റ പണികൾക്കായി അടച്ചിട്ട തിരുവേഗപ്പുറ പാലം തുറന്നു. ഇന്നലെ രാവിലെ മുതൽ ബസ്, ചരക്ക് വാഹനങ്ങൾ ഉൾപ്പെടെയുള്ള എല്ലാ വാഹനങ്ങൾക്കും ഇതു വഴി വാഹന ഗതാഗതം അനുവദിച്ചു. ഉപരി തലത്തിൽ വിള്ളൽ കണ്ടെത്തിയതിനെ തുടർന്നാണ് പാലം കഴിഞ്ഞ രണ്ടിന് അറ്റകുറ്റപ്പണികൾക്കായി അടച്ചത്. മലപ്പുറം, പാലക്കാട് ജില്ലകളെ ബന്ധിപ്പിച്ച് തൂതപ്പുഴയിലുള്ള പാലം അറ്റകുറ്റപ്പണികൾക്കായി അടച്ചതോടെ ബസുകൾ ഇരു ഭാഗങ്ങളിലുമെത്തി തിരിച്ചു പോകുകയായിരുന്നു.
യാത്രക്കാർ പാലത്തിലൂടെ നടന്നെത്തിയാണു കൊപ്പം, വളാഞ്ചേരി ഭാഗങ്ങളിലേക്കു തുടർയാത്ര നടത്തിയിരുന്നത്. ദീർഘദൂര വാഹനങ്ങൾ പൂക്കാട്ടിരി, കൊളത്തൂർ, പുലാമന്തോൾ വഴിയും, മൂർക്കനാട് പാലം കടന്നുമാണു കൊപ്പം ഭാഗത്തേക്കും തിരിച്ചും ഓടിയിരുന്നത്.
കഴിഞ്ഞ ഒക്ടോബർ 31ന് ആണ് പാലത്തിനു മുകളിൽ വിള്ളൽ കണ്ടെത്തിയത്. 25ലക്ഷം രൂപയാണ് നവീകരണത്തിന് വകയിരുത്തിയത്. വിള്ളൽ കണ്ടെത്തിയ ഭാഗം പുതുക്കി, അടിഭാഗം ബലപ്പെടുത്തിയാണ് നവീകരണം സാധ്യമാക്കിയത്. പാലത്തിന്റെ കിഴക്കുഭാഗത്ത് തിരുവേഗപ്പുറ കരയിൽ ഇരുഭാഗത്തും സംരക്ഷണ ഭിത്തികളും നിർമിച്ചിട്ടുണ്ട്.
………………………………………..
കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക
https://chat.whatsapp.com/FXWqNeniWKuCY5QVi7FWIs
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ
