
Perinthalmanna Radio
Date: 29-01-2026
പെരിന്തൽമണ്ണ: താലൂക്കിൽ സ്വകാര്യ ബസുടമകളും തൊഴിലാളികളും സമരമുഖത്തേക്ക്. ഫെബ്രുവരി 3 ന് സംയുക്ത സമര സമിതിയുടെ നേതൃത്വത്തിൽ സൂചനാ പണിമുടക്ക് നടത്തും. അശാസ്ത്രീയമായി പ്രവർത്തിക്കുന്ന ആയിഷ ജംക്‌ഷൻ സിഗ്നൽ നിർത്തി വയ്ക്കുക, ജൂബിലി റോഡ് ഉടൻ പ്രവൃത്തി പൂർത്തിയാക്കി സഞ്ചാര യോഗ്യമാക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചു കൊണ്ടാണ് താലൂക്ക് പ്രൈവറ്റ് ബസ് ഓണേഴ്സ് അസോസിയേഷനും ജില്ലാ ബസ് തൊഴിലാളി യൂണിയനും(സിഐടിയു) ചേർന്ന് പ്രക്ഷോഭത്തിനൊരുങ്ങുന്നത്.
ഇവിടെ ഇടുങ്ങിയ റോഡു കാരണം ഫ്രീ ലെഫ്‌റ്റിനു സംവിധാനം ഇല്ല. ഇതുമൂലം മൂസക്കുട്ടി സ്റ്റാൻഡിൽ നിന്നും പത്തോളം റൂട്ടിലേക്കു സർവീസ് ആരംഭിക്കുന്ന വഴിയിലുള്ള ഈ സിഗ്‌നലിൽ സമയം നഷ്‌ടപ്പെടുന്നതു മൂലം സമയബന്ധിതമായി സർവീസ് നടത്താനാകുന്നില്ല, ജൂബിലി റോഡിന്റെ തകർച്ചയും വലിയ പ്രയാസമാണ് സൃഷ്‌ടിക്കുന്നത്.
ഈ സാഹചര്യത്തിലാണ് സൂചനാ സമരമെന്നും തുടർന്നും പ്രശ്നപരിഹാരം ഉണ്ടായില്ലെങ്കിൽ അനിശ്ചിത കാലത്തേക്ക് ബസുകൾ നിർത്തിവയ്‌ക്കുമെന്നും കൺവീനർ മുഹമ്മദലി ഹാജി, ചെയർമാൻ കെ.ടി.ഹംസ എന്നിവർ അറിയിച്ചു.
………………………………………..
കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക
https://chat.whatsapp.com/FXWqNeniWKuCY5QVi7FWIs
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ
