പെരിന്തൽമണ്ണയിൽ ചൊവ്വാഴ്ച നടത്താനിരുന്ന ബസ് സമരം പിൻവലിച്ചു

Share to


Perinthalmanna Radio
Date: 31-01-2026

പെരിന്തൽമണ്ണ: വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് പെരിന്തൽമണ്ണയിൽ ബസ് ഉടമകളും തൊഴിലാളികളും സംയുക്തമായി ഈ വരുന്ന ചൊവ്വാഴ്ച (ഫെബ്രുവരി 3) നടത്താനിരുന്ന സൂചനാ ബസ്സ് പണിമുടക്ക് പിൻവലിച്ചു. അധികൃതരുമായി നടത്തിയ ചർച്ചയിൽ ആവശ്യങ്ങൾ അംഗീകരിക്കാമെന്ന ഉറപ്പ് ലഭിച്ചതിനെ തുടർന്നാണ് തീരുമാനം.

ആയിഷ കോംപ്ലക്സ് പരിസരത്തെ ട്രാഫിക് സിഗ്നലുകൾ ശരിയായ രീതിയിൽ ക്രമീകരിക്കുക, ബസുകൾക്ക് തടസ്സമില്ലാതെ പോകാൻ ‘ഫ്രീ ലെഫ്റ്റ്’ സൗകര്യം ഒരുക്കുക, തകർന്നു കിടക്കുന്ന ജൂബിലി റോഡിന്റെ അറ്റകുറ്റപ്പണികൾ അടിയന്തരമായി പൂർത്തിയാക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചാണ് സമരത്തിന് ആഹ്വാനം ചെയ്തിരുന്നത്.

വിഷയവുമായി ബന്ധപ്പെട്ട് നഗരസഭാ ചെയർമാൻ, പോലീസ്, പി.ഡബ്ല്യു.ഡി (PWD), കെ.എസ്.ഇ.ബി (KSEB) ഉദ്യോഗസ്ഥർ എന്നിവർ ബസ് ഉടമകളുമായും തൊഴിലാളി പ്രതിനിധികളുമായും ചർച്ച നടത്തി. അടുത്ത ബുധനാഴ്ചയ്ക്കുള്ളിൽ (ഫെബ്രുവരി 4) ഉന്നയിക്കപ്പെട്ട പ്രശ്നങ്ങൾക്ക് പരിഹാരം കാണുമെന്നും റോഡ് പണി ഉടൻ ആരംഭിക്കുമെന്നും അധികൃതർ ഉറപ്പു നൽകി.

ഈ ഉറപ്പിന്റെ അടിസ്ഥാനത്തിലാണ് ചൊവ്വാഴ്ചത്തെ സമരം ഒഴിവാക്കിയതെന്ന് ഭാരവാഹികൾ അറിയിച്ചു. എന്നാൽ, ബുധനാഴ്ചയ്ക്കുള്ളിൽ നടപടികൾ ഉണ്ടായില്ലെങ്കിൽ അടുത്ത തിങ്കളാഴ്ച മുതൽ മുൻകൂട്ടി നോട്ടീസ് നൽകാതെ തന്നെ ശക്തമായ സമര പരിപാടികളുമായി മുന്നോട്ട് പോകുമെന്നും അവർ മുന്നറിയിപ്പ് നൽകി.
………………………………………..
കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ   ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക

https://chat.whatsapp.com/FXWqNeniWKuCY5QVi7FWIs
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ

Share to

Leave a Reply

Your email address will not be published. Required fields are marked *