
Perinthalmanna Radio
Date: 31-01-2026
പെരിന്തൽമണ്ണ: നാടിന്റെ സ്വപ്ന പദ്ധതിയായ മാനത്തുമംഗലം – ഓരോടംപാലം ബൈപ്പാസ് പദ്ധതിയോട് സംസ്ഥാന ബജറ്റിൽ ഇത്തവണയും അവഗണന തുടരുന്നു. ധനമന്ത്രി കെ.എൻ. ബാലഗോപാൽ അവതരിപ്പിച്ച ബജറ്റിൽ പദ്ധതിക്കായി ടോക്കൺ തുകയായ 100 രൂപ മാത്രമാണ് അനുവദിച്ചത്. കഴിഞ്ഞ വർഷവും ഇതേ തുക തന്നെയാണ് ബജറ്റിൽ വകയിരുത്തിയിരുന്നത്.
പത്ത് വർഷം മുൻപ് മുൻ സ്പീക്കർ പി. ശ്രീരാമകൃഷ്ണൻ ഉൾപ്പെടെയുള്ളവർ പദ്ധതി പ്രദേശം സന്ദർശിക്കുകയും നിർമ്മാണം ഉടൻ ആരംഭിക്കുമെന്ന് ഉറപ്പ് നൽകുകയും ചെയ്തിരുന്നു. പല പ്രമുഖ രാഷ്ട്രീയ നേതാക്കളും മന്ത്രിമാരും പലതവണ സ്ഥലം സന്ദർശിച്ച് വാഗ്ദാനങ്ങൾ നൽകിയതല്ലാതെ പ്രായോഗികമായ നടപടികൾ ഉണ്ടായിട്ടില്ലെന്ന് നാട്ടുകാർ കുറ്റപ്പെടുത്തുന്നു.
സർക്കാരിന്റേത് ജനങ്ങളെ പരിഹസിക്കുന്ന നിലപാടാണെന്ന് മങ്കട എം.എൽ.എ മഞ്ഞളാംകുഴി അലി ആരോപിച്ചു. “കഴിഞ്ഞ 10-12 വർഷമായി ഈ പദ്ധതിക്കായി ശ്രമങ്ങൾ നടക്കുന്നു. ഇത്തവണ കത്തു നൽകി പ്രത്യേകം ആവശ്യപ്പെട്ടിട്ടും സർക്കാർ മുഖം തിരിക്കുകയായിരുന്നു. പണമില്ലാതെ വെറുതെ ബജറ്റ് പ്രഖ്യാപനങ്ങൾ നടത്തി ജനങ്ങളുടെ കണ്ണിൽ പൊടിയിടുകയാണ് സർക്കാർ ചെയ്യുന്നത്,” അദ്ദേഹം പറഞ്ഞു. ഇതൊരു ‘മായ ബജറ്റ്’ ആണെന്നും നടപ്പിലാക്കാൻ കഴിയാത്ത പദ്ധതികൾ എഴുതിച്ചേർത്ത് ജനങ്ങളെ കബളിപ്പിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
………………………………………..
കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക
https://chat.whatsapp.com/FXWqNeniWKuCY5QVi7FWIs
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ
