ദുരിതപ്പെയ്ത്തുകൾക്കിടയിൽ ശ്രീനിവാസനും കുടുംബവും ഇനി ചോരാത്ത വീട്ടിൽ

Share to

Perinthalmanna Radio
Date: 01-02-2026

പെരിന്തൽമണ്ണ : പെരിന്തൽമണ്ണ മണൽകുഴിത്തോട്ടം പരേരിപറമ്പിൽ ശ്രീനിവാസന്റെ കുടുംബത്തിന് കാത്തിരിപ്പിനും ദുരിതപ്പെയ്ത്തുകൾക്കുമിടയിൽ അടച്ചുറപ്പുള്ള വീടായി. വാസയോഗ്യമല്ലാതിരുന്ന വീട് പുനർ നിർമിക്കാൻ നജീബ് കാന്തപുരം എം.എൽ.എയുടെ ഇടപെടലിൽ കെ.എം.സി.സി പ്രവർത്തകരാണ് മുന്നോട്ടു വന്നത്.

രണ്ട് കുട്ടികളും ഭാര്യയുമടങ്ങുന്നതാണ് കുടുംബം. വീട്ടിൽ സുരക്ഷിതമായി താമസിക്കാനാവാതെയായപ്പോൾ പലചരക്ക് കടയിലെ ജീവനക്കാരനായിരുന്ന ശ്രീനിവാസൻ വാടക വീട്ടിലേക്ക് താമസം മാറി.
അപ്രതീക്ഷിതമായാണ് അർബുദ രോഗ ബാധിതനായത്. അതോടെ ജോലിക്ക് പോകാൻ കഴിയാതായി. ചികിത്സ ചിലവുകൾ താങ്ങാനാവാതെ കുടുംബം നിസ്സഹായാവസ്ഥയിലുമായി.

ഇവരുടെ തകർന്നു കിടന്ന മേൽക്കൂരയും ചുവരുകളും തേച്ചു വൃത്തിയാക്കി. നിലം ടൈൽ പാകി. പുതിയ വാതിലുകളും ജനലുകളും സ്ഥാപിച്ച് വീട് മനോഹരമാക്കി. കഴിഞ്ഞ ദിവസം നടന്ന ലളിതമായ ചടങ്ങിൽ നജീബ് കാന്തപുരം എം.എൽ.എയുടെയും ജനപ്രതിനിധികളുടെയും പ്രാദേശിക നേതാക്കളുടെയും സാന്നിധ്യത്തിൽ പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ വീടിന്റെ താക്കോൽ ശ്രീനിവാസനും കുടുംബത്തിനും കൈമാറി. വിഷയം ശ്രദ്ധയിൽപ്പെട്ടതിന് ശേഷം വീട്ടു വാടക എം.എൽ.എ ആയിരുന്നു നൽകിയിരുന്നത്.

കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലാണ് ശ്രീനിവാസൻ ചികിത്സ തുടരുന്നത്. ദുബൈ കെ.എം.സി.സി പെരിന്തൽമണ്ണ നിയോജക മണ്ഡലം കമ്മിറ്റിയാണ് വീട് നവീകരണത്തിനുള്ള സാമ്പത്തിക സഹായം നൽകിയത്.
………………………………………..
*കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക*
———————————————-
*പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ   ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക*

https://chat.whatsapp.com/FXWqNeniWKuCY5QVi7FWIs
———————————————
*®Perinthalmanna Radio*
*വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ**ദുരിതപ്പെയ്ത്തുകൾക്കിടയിൽ ശ്രീനിവാസനും കുടുംബവും ഇനി ചോരാത്ത വീട്ടിൽ*

*_Perinthalmanna Radio_*
Date: 01-02-2026

പെരിന്തൽമണ്ണ : പെരിന്തൽമണ്ണ മണൽകുഴിത്തോട്ടം പരേരിപറമ്പിൽ ശ്രീനിവാസന്റെ കുടുംബത്തിന് കാത്തിരിപ്പിനും ദുരിതപ്പെയ്ത്തുകൾക്കുമിടയിൽ അടച്ചുറപ്പുള്ള വീടായി. വാസയോഗ്യമല്ലാതിരുന്ന വീട് പുനർ നിർമിക്കാൻ നജീബ് കാന്തപുരം എം.എൽ.എയുടെ ഇടപെടലിൽ കെ.എം.സി.സി പ്രവർത്തകരാണ് മുന്നോട്ടു വന്നത്.

രണ്ട് കുട്ടികളും ഭാര്യയുമടങ്ങുന്നതാണ് കുടുംബം. വീട്ടിൽ സുരക്ഷിതമായി താമസിക്കാനാവാതെയായപ്പോൾ പലചരക്ക് കടയിലെ ജീവനക്കാരനായിരുന്ന ശ്രീനിവാസൻ വാടക വീട്ടിലേക്ക് താമസം മാറി.
അപ്രതീക്ഷിതമായാണ് അർബുദ രോഗ ബാധിതനായത്. അതോടെ ജോലിക്ക് പോകാൻ കഴിയാതായി. ചികിത്സ ചിലവുകൾ താങ്ങാനാവാതെ കുടുംബം നിസ്സഹായാവസ്ഥയിലുമായി.

ഇവരുടെ തകർന്നു കിടന്ന മേൽക്കൂരയും ചുവരുകളും തേച്ചു വൃത്തിയാക്കി. നിലം ടൈൽ പാകി. പുതിയ വാതിലുകളും ജനലുകളും സ്ഥാപിച്ച് വീട് മനോഹരമാക്കി. കഴിഞ്ഞ ദിവസം നടന്ന ലളിതമായ ചടങ്ങിൽ നജീബ് കാന്തപുരം എം.എൽ.എയുടെയും ജനപ്രതിനിധികളുടെയും പ്രാദേശിക നേതാക്കളുടെയും സാന്നിധ്യത്തിൽ പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ വീടിന്റെ താക്കോൽ ശ്രീനിവാസനും കുടുംബത്തിനും കൈമാറി. വിഷയം ശ്രദ്ധയിൽപ്പെട്ടതിന് ശേഷം വീട്ടു വാടക എം.എൽ.എ ആയിരുന്നു നൽകിയിരുന്നത്.

കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലാണ് ശ്രീനിവാസൻ ചികിത്സ തുടരുന്നത്. ദുബൈ കെ.എം.സി.സി പെരിന്തൽമണ്ണ നിയോജക മണ്ഡലം കമ്മിറ്റിയാണ് വീട് നവീകരണത്തിനുള്ള സാമ്പത്തിക സഹായം നൽകിയത്.
………………………………………..
കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ   ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക

https://chat.whatsapp.com/FXWqNeniWKuCY5QVi7FWIs
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ

Share to

Leave a Reply

Your email address will not be published. Required fields are marked *