മാലാപറമ്പിൽ നിയന്ത്രണം വിട്ട കാർ താഴ്ചയിലേക്ക് മറിഞ്ഞു

Share to


Perinthalmanna Radio
Date: 04-02-2026

പെരിന്തൽമണ്ണ:  മാലാപറമ്പ് എം.ഇ.എസ് മെഡിക്കൽ കോളേജിന് സമീപമുള്ള ഇടത്തറച്ചോലയിൽ നിയന്ത്രണം വിട്ട കാർ താഴ്ചയിലേക്ക് മറിഞ്ഞു. ബുധനാഴ്ച പുലർച്ചെ അഞ്ച് മണിയോടെയായിരുന്നു അപകടം. കുളത്തൂർ ഭാഗത്ത് നിന്നും പെരിന്തൽമണ്ണയിലേക്ക് വരികയായിരുന്ന കാറാണ് അപകടത്തിൽപ്പെട്ടത്. കാർ നിയന്ത്രണം വിട്ട് റോഡരികിലെ ബാരിയറിൽ ഇടിച്ച് താഴ്ചയിലേക്ക് ചാടുകയായിരുന്നു.

താഴ്ചയിലുണ്ടായിരുന്ന മരത്തിൽ കാർ തങ്ങി നിന്നതിനാൽ വലിയൊരു ദുരന്തം ഒഴിവായി. അപകട സമയത്ത് ഡ്രൈവർ മാത്രമാണ് കാറിൽ ഉണ്ടായിരുന്നത്. ഡ്രൈവർ നിസ്സാര പരിക്കുകളോടെ അത്ഭുതകരമായി രക്ഷപ്പെട്ടു. ഇദ്ദേഹത്തെ ഉടൻ തന്നെ സമീപത്തെ എം.ഇ.എസ് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ദീർഘദൂര യാത്ര കഴിഞ്ഞ് വരികയായിരുന്ന ഡ്രൈവർ ഉറങ്ങിപ്പോയതാണ് അപകടത്തിന് കാരണമായതെന്ന് കരുതപ്പെടുന്നു.

റോഡ് ഉയരം കൂട്ടിയപ്പോൾ സംരക്ഷണ വേലികൾക്കും (ഡിവൈഡറുകൾ) ഉയരം കൂട്ടാത്തതാണ് അപകടങ്ങൾ പതിവാകാൻ കാരണമെന്ന് നാട്ടുകാർ ആരോപിക്കുന്നു. നിലവിലെ ഡിവൈഡറുകൾക്ക് ഉയരം കുറവായതിനാൽ വാഹനങ്ങൾ എളുപ്പത്തിൽ മറിയാൻ സാധ്യതയുണ്ട്. മുൻപും ഇതേ സ്ഥലത്ത് വാഹനം മറിഞ്ഞ് ഒരാൾ മരിച്ചിരുന്നു. ഇവിടെ അപകടമുന്നറിയിപ്പ് ബോർഡുകൾ സ്ഥാപിക്കണമെന്നും നാട്ടുകാർ ആവശ്യപ്പെട്ടു. സംഭവ സ്ഥലത്തെത്തിയ ക്രെയിൻ ഉപയോഗിച്ചാണ് പിന്നീട് കാർ ഉയർത്തിയത്.
………………………………………..
കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ   ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക

https://chat.whatsapp.com/FXWqNeniWKuCY5QVi7FWIs
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ

Share to

Leave a Reply

Your email address will not be published. Required fields are marked *