
Perinthalmanna Radio
Date: 07-02-2026
പെരിന്തൽമണ്ണ: പെരിന്തൽമണ്ണ നഗരസഭയുടെ ഖജനാവ് ശൂന്യമാണെന്നും കഴിഞ്ഞ 30 വർഷത്തെ ഇടതുപക്ഷ ഭരണം നഗരസഭയെ വലിയ കടക്കെണിയിലേക്കാണ് തള്ളിവിട്ടതെന്നും പെരിന്തൽമണ്ണ നഗരസഭ ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ നാലകത്ത് ബഷീർ. ഖജനാവിൽ നിലവിൽ പണമില്ലെന്നും പാറ്റയും കൂറയും മാത്രമാണ് ബാക്കിയുള്ളതെന്നും അദ്ദേഹം പറഞ്ഞു.
നഗരസഭയുടെ പ്രധാനപ്പെട്ട ആധാരങ്ങളെല്ലാം വിവിധ ബാങ്കുകളിൽ പണയത്തിലാണെന്നും കോടിക്കണക്കിന് രൂപയുടെ ബാധ്യതയാണ് നിലവിലുള്ളതെന്നും അദ്ദേഹം കുറ്റപ്പെടുത്തി. കഴിഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് തിരക്കിട്ട് നിർമ്മാണം പൂർത്തിയാക്കിയ ടൗൺ ഹാളിന്റെ പേരിൽ മാത്രം കരാറുകാർക്ക് കോടിക്കണക്കിന് രൂപ നൽകാനുണ്ട്. ഈ കടം വീട്ടാനും പലിശ അടയ്ക്കാനുമാണ് നിലവിലെ യുഡിഎഫ് ഭരണസമിതി പ്രയത്നിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.
പെരിന്തൽമണ്ണ നഗരത്തിന്റെ ഇന്നത്തെ വികസനത്തിന് പിന്നിൽ ഇവിടുത്തെ വ്യാപാരികളും ഹോട്ടലുടമകളും സ്വകാര്യ ആശുപത്രികളുമാണെന്ന് ബഷീർ പറഞ്ഞു. എന്നാൽ 30 വർഷം ഭരിച്ച ഇടതു പക്ഷത്തിന് ചൂണ്ടിക്കാണിക്കാൻ പണി പൂർത്തിയാകാത്ത ഇൻഡോർ മാർക്കറ്റും അശാസ്ത്രീയമായി നിർമ്മിച്ച ബസ് സ്റ്റാൻഡുകളും മാത്രമാണുള്ളതെന്നും അദ്ദേഹം വിമർശിച്ചു.
………………………………………..
കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക
https://chat.whatsapp.com/FXWqNeniWKuCY5QVi7FWIs
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ
