
Perinthalmanna Radio
Date: 09-02-2026
അങ്ങാടിപ്പുറം: നിലമ്പൂർ- ഷൊർണൂർ റെയിൽവേ പാതയിൽ സ്റ്റേഷനുകളുടെ നവീകരണ പ്രവൃത്തികൾ പൂർത്തിയാകുന്നതോടെ കൂടുതൽ ട്രെയിൻ സർവീസുകൾ അനുവദിക്കുമെന്ന് പാലക്കാട് ഡിവിഷണൽ റെയിൽവേ മാനേജർ (ഡി.ആർ.എം) മധുകർ റോട്ട് അറിയിച്ചു. നിലമ്പൂർ റെയിൽവേ സ്റ്റേഷനിലെ വികസന പ്രവർത്തനങ്ങൾ വിലയിരുത്താൻ എത്തിയതായിരുന്നു അദ്ദേഹം.
ആധുനിക സംവിധാനങ്ങളോടെ നവീകരിച്ചു വരുന്ന നിലമ്പൂർ – ഷൊർണൂർ പാതയിലെ കുലുക്കല്ലൂർ, മേലാറ്റൂർ സ്റ്റേഷനുകളുടെ പ്രവൃത്തി മേയ് മാസത്തോടെ പൂർത്തീകരിക്കുമെന്ന് ഡി.ആർ.എം പറഞ്ഞു. ഇത് പൂർത്തിയാകുന്നതോടെ പുതിയ ട്രെയിനുകൾ അനുവദിക്കുന്നതിനുള്ള തടസ്സങ്ങൾ നീങ്ങുമെന്നും അദ്ദേഹം വ്യക്തമാക്കി.
ശനിയാഴ്ച ഉച്ചക്ക് മൂന്നോടെ പ്രത്യേക ട്രെയിനിലെത്തിയ ഡി.ആർ.എമ്മിനെയും സംഘത്തെയും പി.വി. അബ്ദുൽ വഹാബ് എം.പി, ആര്യാടൻ ഷൗക്കത്ത് എം.എൽ.എ, നിലമ്പൂർ റെയിൽവേ ആക്ഷൻ കൗൺസിൽ ഭാരവാഹികൾ എന്നിവർ ചേർന്ന് സ്വീകരിച്ചു. സ്റ്റേഷൻ വികസനവുമായി ബന്ധപ്പെട്ട് ജനപ്രതിനിധികളുമായി അദ്ദേഹം വിശദമായ ചർച്ച നടത്തുകയും ചെയ്തു.
………………………………………..
കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക
https://chat.whatsapp.com/FXWqNeniWKuCY5QVi7FWIs
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ
