
Perinthalmanna Radio
Date: 11-02-2026
സംസ്ഥാനത്തെ നിയമസഭാ തിരഞ്ഞെടുപ്പ് പ്രഖ്യാപനം മാർച്ച് 15ന് മുമ്പുണ്ടാകുമെന്ന് സൂചന. തിരഞ്ഞെടുപ്പിന് മുന്നോടിയായുള്ള സുരക്ഷാ വിലയിരുത്തലുകൾ കമ്മിഷൻ പൂർത്തിയാക്കി വരുന്നു. ഈ മാസം അവസാനം മുഖ്യതിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാർ, കമ്മിഷണർമാരായ ഡോ. സുഖ്വിന്ദർ സിംഗ് സന്ധു, ഡോ. വിവേക് ജോഷി എന്നിവർ കേരളം സന്ദർശിക്കും.
കേരളത്തിൽ ഒറ്റ ഘട്ടമായി ഏപ്രിൽ അവസാനത്തോടെ തിരഞ്ഞെടുപ്പ് നടക്കുമെന്നാണ് സൂചന. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പ് ഏപ്രിൽ ആറിനായിരുന്നു. വോട്ടെണ്ണൽ മേയ് രണ്ടിനും. റംസാൻ, ഈസ്റ്റർ, ദുഃഖ വെള്ളി, വിഷു തുടങ്ങിയ ആഘോഷങ്ങളും പരീക്ഷകളും കാലാവസ്ഥയും പരിഗണിച്ചായിരിക്കും തിരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിക്കുക. തിരഞ്ഞെടുപ്പിന് മുന്നോടിയായി ഉദ്യോഗസ്ഥരുടെ സ്ഥലം മാറ്റം, വിന്യാസം എന്നിവ ഫെബ്രുവരി 28ന് മുമ്പ് പൂർത്തിയാക്കാൻ നിർദ്ദേശിച്ചിട്ടുണ്ട്. കേരളത്തിനൊപ്പം അസാം, ബംഗാൾ, തമിഴ്നാട്, പുതുച്ചേരി എന്നിവിടങ്ങളിലും തിരഞ്ഞെടുപ്പ് നടക്കുന്നുണ്ട്.
………………………………………..
കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക
https://chat.whatsapp.com/FXWqNeniWKuCY5QVi7FWIs
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ
