
Perinthalmanna Radio
Date: 12-02-2026
പെരിന്തൽമണ്ണ: പട്ടിക്കാട് റെയിൽവേ ഗേറ്റിലെ പതിറ്റാണ്ടുകളായുള്ള ഗതാഗതക്കുരുക്കിന് ശാശ്വത പരിഹാരമാകുന്നു. ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന പട്ടിക്കാട് റെയിൽവേ മേൽപാലത്തിന്റെ നിർമ്മാണ പ്രവൃത്തികൾ ഇപ്പോൾ ദ്രുതഗതിയിൽ പുരോഗമിക്കുകയാണ്. പാലത്തിന്റെ തൂണുകൾ സ്ഥാപിക്കുന്നതിനുള്ള ഫൗണ്ടേഷൻ ബെഡ് നിർമ്മാണമാണ് ഇപ്പോൾ നടന്നു വരുന്നത്.
നിലമ്പൂർ – ഷൊർണൂർ റെയിൽവേ റൂട്ടിൽ പട്ടിക്കാട് വടപുറം സംസ്ഥാന പാതയിലാണ് മേൽപാലം ഉയരുന്നത്. 361 മീറ്റർ നീളത്തിലും 9 മീറ്റർ വീതിയിലുമാണ് പാലം വിഭാവനം ചെയ്തിരിക്കുന്നത്. ഇതിൽ 7.5 മീറ്റർ റോഡും, ഒന്നര മീറ്റർ വീതിയിൽ കാൽനട യാത്രക്കാർക്കായി ഫുട്പാത്തും ഉണ്ടായിരിക്കും.
നിർമ്മാണ പ്രവർത്തനങ്ങൾ നടക്കുന്നതിനാൽ ഈ ഭാഗത്തെ പ്രധാന റോഡ് പൂർണ്ണമായും ഒഴിവാക്കി സർവീസ് റോഡുകൾ വഴിയാണ് ഇപ്പോൾ വാഹനങ്ങൾ കടത്തിവിടുന്നത്. പദ്ധതിക്കായി ആവശ്യമായ 1.0500 ഹെക്ടർ ഭൂമിയിൽ, സ്വകാര്യ വ്യക്തികളുടെ ഉൾപ്പെടെയുള്ള സ്ഥലങ്ങൾ സർക്കാർ ഏറ്റെടുത്തു കഴിഞ്ഞു. മൂന്ന് കോടി എൺപത്തിനാല് ലക്ഷം രൂപയാണ് ഭൂമി ഏറ്റെടുക്കാനായി മാത്രം ചിലവഴിച്ചത്.
പാലം പണി പൂർത്തിയാകുന്നതോടെ പട്ടിക്കാട് മേഖലയിലെ രൂക്ഷമായ ഗതാഗതക്കുരുക്കിന് അറുതിയാകുമെന്നും യാത്രക്കാർക്ക് തടസ്സമില്ലാതെ യാത്ര ചെയ്യാമെന്നും അധികൃതർ അറിയിച്ചു.
………………………………………..
കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക
https://chat.whatsapp.com/FXWqNeniWKuCY5QVi7FWIs
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ
