മലപ്പുറം കോട്ടക്കുന്നില്‍ ഫുഡ് സ്ട്രീറ്റ് തുറന്നു

Share to


Perinthalmanna Radio
Date: 16-02-2026

മലപ്പുറം: ഭക്ഷ്യ സുരക്ഷയില്‍ കേരളം ഒന്നാമതാണെന്ന് മന്ത്രി വീണാ ജോർജ്. മലപ്പുറം കോട്ടക്കുന്നില്‍ നിർമാണം പൂർത്തീകരിച്ച ഫുഡ് സ്ട്രീറ്റ് ഉദ്ഘാടനം ഓണ്ലൈനില്‍ നിർവഹിച്ചശേഷം സംസാരിക്കുകയായിരുന്നു മന്ത്രി. ഭക്ഷ്യസുരക്ഷാ മാനദണ്ഡം പാലിക്കുന്നതില്‍ സംസ്ഥാനം മുന്നിലാണ്. ഭക്ഷ്യസുരക്ഷ ഉറപ്പാക്കുന്നതിന് സർക്കാർ നിരവധി പദ്ധതികള്‍ നടപ്പാക്കി വരുന്നുണ്ടെന്നും മന്ത്രി പറഞ്ഞു. പി. ഉബൈദുള്ള എംഎല്‍എ അധ്യക്ഷത വഹിച്ചു.

മലബാർ മേഖലയിലെ ഭക്ഷ്യടൂറിസം മേഖലക്ക് പുതുജീവൻ നല്‍കുന്നതിനും പ്രാദേശിക സംരംഭകർക്കും സേവന ജീവനക്കാർക്കും നിരവധി തൊഴില്‍ അവസരങ്ങള്‍ സൃഷ്ടിക്കുക എന്ന ലക്ഷ്യത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്. ഫുഡ് സേഫ്റ്റി സ്റ്റാൻഡേർഡ് അഥോറിറ്റി ഓഫ് ഇന്ത്യ (എഫ്‌എസ്‌എസ്‌ഐ), നാഷണല്‍ ഹെല്‍ത്ത് മിഷൻ, ഭക്ഷ്യസുരക്ഷ വകുപ്പ്, ജില്ല ടൂറിസം പ്രമോഷൻ കൗണ്സില്‍ എന്നിവയുടെ സംയുക്ത സംരംഭമായ പദ്ധതിയില്‍ 12 ഭക്ഷണശാലകള്‍, ഡൈനിംഗ് സൗകര്യം, മാലിന്യ സംസ്കരണം, സുരക്ഷാ സംവിധാനങ്ങള്‍ തുടങ്ങി അവശ്യ സൗകര്യങ്ങള്‍ ഒരുക്കിയിട്ടുണ്ട്.

ഒരുകോടി രൂപ ഉപയോഗിച്ചാണ് കോട്ടക്കുന്നതില്‍ ഫുഡ് സ്ട്രീറ്റ് നിർമാണം പൂർത്തീകരിച്ചത്. ജില്ലാ കളക്ടർ വി.ആർ. വിനോദ്, നഗരസഭ കൗണ്സിലർ പി.എസ്.എ. നജ്മ സബീർ, ജില്ലാ മെഡിക്കല്‍ ഓഫീസർ ഡോ. ടി.കെ. ജയന്തി, ഭക്ഷ്യസുരക്ഷാ ഡെപ്യൂട്ടി കമ്മീഷണർ ടി.എസ്. വിനോദ് കുമാർ, എഫ്‌എസ്‌എസ്‌ഐ ഡെപ്യൂട്ടി ഡയറക്ടർ കെ.എൻ. ധന്യ, എൻഎച്ച്‌എം പ്രോഗ്രാം മാനേജർ ഡോ. ടി.എൻ. അനൂപ്, ഡിടിപിസി സെക്രട്ടറി വിപിൻചന്ദ്ര എന്നിവർ പ്രസംഗിച്ചു.
………………………………………..
കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ   ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക

https://chat.whatsapp.com/FXWqNeniWKuCY5QVi7FWIs
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ

Share to

Leave a Reply

Your email address will not be published. Required fields are marked *