പെരിന്തൽമണ്ണയിലെ അനധികൃത സ്പാകൾക്കെതിരെ  നഗരസഭ പരിശോധന കർശനമാക്കുന്നു

Share to


Perinthalmanna Radio
Date: 16-02-2026

പെരിന്തൽമണ്ണ: നഗരസഭാ പരിധിയിൽ പ്രവർത്തിക്കുന്ന അനധികൃത സ്പാ, മസാജ് സെന്ററുകൾക്ക് എതിരെ കർശന നടപടിയുമായി നഗരസഭ രംഗത്ത്. ലൈസൻസില്ലാതെയും ചട്ടങ്ങൾ ലംഘിച്ചും പ്രവർത്തിക്കുന്ന സ്ഥാപനങ്ങൾക്ക് എതിരെ വരും ദിവസങ്ങളിൽ പരിശോധന ശക്തമാക്കുമെന്ന് പെരിന്തൽമണ്ണ നഗരസഭാ സെക്രട്ടറി ലാൽകുമാർ അറിയിച്ചു.

സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ സ്പാ സെന്ററുകളുടെ മറവിൽ നടക്കുന്ന നിയമവിരുദ്ധ പ്രവർത്തനങ്ങളെക്കുറിച്ച് പരാതികൾ ഉയർന്ന സാഹചര്യത്തിലാണ് പെരിന്തൽമണ്ണയിലും നടപടികൾ വേഗത്തിലാക്കുന്നത്. നഗരസഭയുടെ അനുമതിയില്ലാതെ പ്രവർത്തിക്കുന്ന ഇത്തരം കേന്ദ്രങ്ങൾക്ക് പൂട്ടിടാനാണ് അധികൃതരുടെ തീരുമാനം.

മസാജ് സെന്ററുകളിൽ ഉപഭോക്താക്കളുമായി ആശയവിനിമയം നടത്താൻ പ്രത്യേക കോഡ് ഭാഷകൾ ഉപയോഗിക്കുന്നതായി പരാതിയുണ്ട്. ‘എക്സ്ട്രാ സർവീസ്’, ‘ബി ടു ബി’ തുടങ്ങിയ പേരുകളിൽ അധിക തുക ഈടാക്കി നടത്തുന്ന സേവനങ്ങളെക്കുറിച്ച് നഗരസഭയ്ക്ക് വിവരങ്ങൾ ലഭിച്ചിട്ടുണ്ട്. കൗണ്ടറിൽ അടയ്ക്കുന്ന ഫീസിന് പുറമെയാണ് ഇത്തരം പ്രത്യേക സേവനങ്ങൾ നൽകുന്നത്.

അടച്ചിട്ട മുറികൾക്കുള്ളിൽ നടക്കുന്ന കാര്യങ്ങൾ തെളിയിക്കുന്നതിലെ പ്രായോഗിക ബുദ്ധിമുട്ടുകൾ കാരണം പലപ്പോഴും പോലീസ് നടപടികൾ വൈകാറുണ്ട്. ഈ സാഹചര്യത്തിലാണ് നഗരസഭാ ഉദ്യോഗസ്ഥർ നേരിട്ട് പരിശോധന നടത്തി ലൈസൻസ് നിബന്ധനകൾ ലംഘിക്കുന്ന സ്ഥാപനങ്ങളുടെ പ്രവർത്തനം തടയാൻ ഒരുങ്ങുന്നത്. വരും ദിവസങ്ങളിൽ നഗരത്തിലെ എല്ലാ സ്പാകളിലും കർശനമായ മിന്നൽ പരിശോധനകൾ തുടരുമെന്ന് സെക്രട്ടറി വ്യക്തമാക്കി.
………………………………………..
കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക
———————————————- പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ   ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക

https://chat.whatsapp.com/FXWqNeniWKuCY5QVi7FWIs
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ

Share to

Leave a Reply

Your email address will not be published. Required fields are marked *