
Perinthalmanna Radio
Date: 25-02-2026
മേലാറ്റൂർ: വെള്ളിയാറിലെ ജലലഭ്യത ഉറപ്പു വരുത്തുന്നതിനായി നിർമിച്ച താത്കാലിക തടയണയുടെ ഒരു ഭാഗം തകർന്ന നിലയിൽ. മേലാറ്റൂർ- ചെമ്മാണിയോട് പാലത്തിനു സമീപം വെള്ളിയാറിന് കുറുകെ മേലാറ്റൂർ ഗ്രാമപ്പഞ്ചായത്ത് നിർമിച്ച താത്കാലിക തടയണയാണ് തകർന്നത്. ചൊവ്വാഴ്ച രാവിലെയാണ് തടയണ തകർന്ന നിലയിൽ കാണപ്പെട്ടത്.
രണ്ടാഴ്ച മുൻപാണ് പുഴയിലെ മണ്ണും മണലും ഉപയോഗിച്ച് ഗ്രാമപ്പഞ്ചായത്ത് പുഴയ്ക്കു കുറുകെ താത്കാലിക തടയണ നിർമിച്ചത്. ഇത് പുഴയിൽ യഥേഷ്ടം വെള്ളം കെട്ടി നിൽക്കുന്നതിന് സഹായകമായിരുന്നു. പുഴയിൽ ജലനിരപ്പ് ഉയർന്നതോടെ വിവിധ കുടി വെള്ള പദ്ധതികൾക്കായി പുഴയോരത്ത് നിർമിച്ച കിണറുകളിലും സമീപത്തെ വീടുകളിലെ കിണറുകളിലുമെല്ലാം ജല നിരപ്പ് ഉയർന്നിരുന്നു. അതിനിടെയാണ് തടയണയുടെ ഒരു ഭാഗം തകർന്നത്. ഇതോടെ തടയണയിൽ ദിവസങ്ങളായി കെട്ടിനിന്നിരുന്ന വെള്ളം ഒഴുകി പോയി കൊണ്ടിരിക്കുകയാണിപ്പോൾ.
………………………………………..
കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക
https://chat.whatsapp.com/FXWqNeniWKuCY5QVi7FWIs
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ
