മേലാറ്റൂർ റെയിൽവേ ഗേറ്റിൽ ചരക്കുലോറി കുടുങ്ങി ഏറെ നേരം ഗതാഗതം സ്തംഭിച്ചു

Share to


Perinthalmanna Radio
Date: 03-03-2026

മേലാറ്റൂർ : റെയിൽവേ ഗേറ്റിൽ ചരക്കുലോറി കുടുങ്ങിയതിനെ തുടർന്ന് ഏറെ നേരം വാഹന ഗതാഗതം സ് തംഭിച്ചു. ഇന്നലെ വൈകിട്ട് 5.45നാണ് സംഭവം. പാണ്ടിക്കാട് ഭാഗത്തു നിന്നും പാലക്കാട് ഭാഗത്തേക്കു ചരക്കുമായി വരികയായിരുന്ന ഉയരം കൂടിയ ലോറിയാണ് മറുപുറത്തേക്ക് കടന്നുപോകാനാവാതെ ഹൈറ്റ് ഗേജിൽ കുടുങ്ങിയത് .

ഷൊർണൂർ-നിലമ്പൂർ റെയിൽപാത വൈദ്യുതീകരിച്ചതിന്റെ ഭാഗമായി ഗേറ്റിന്റെ ഇരുഭാഗത്തുമായി 4.78 മീറ്റർ ഉയരത്തിൽ ഇരുമ്പിന്റെ ഹൈറ്റ് ഗേജ് സ് ഥാപിച്ചിട്ടുണ്ട് . റെയിൽവേ ഗേറ്റിനു സമീപം വരെയെത്തിയ ലോറി ഉയരക്കൂടുതൽ കാരണം ഈഭാഗത്ത് കുടുങ്ങിയതോടെ വാഹനങ്ങൾ ഇരുഭാഗത്തും നിരയായി കിടന്നു. വാഹനത്തിരക്കിൽ ലോറി പിറകിലേക്ക് എടുക്കാൻ സാധിക്കാത്ത സ്ഥിതിയായി.

പിന്നീട് ,ഓട്ടോ, ടാക് സി ഡ്രൈവർമാരും നാട്ടുകാരും ചേർന്നാണ് വാഹനങ്ങൾ പിറകിലേക്ക് മാറ്റിയ ശേഷമാണ് കുടുങ്ങിക്കിടന്ന ലോറി തിരിച്ചു പോയത്
………………………………………..
കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ   ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക

https://chat.whatsapp.com/FXWqNeniWKuCY5QVi7FWIs
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ

Share to

Leave a Reply

Your email address will not be published. Required fields are marked *