പെരിന്തൽമണ്ണ നിയോജക മണ്ഡലത്തിൽ ഓട്ടോ ഡ്രൈവർമാർക്ക് സൗജന്യ ഇൻഷുറൻസ് പദ്ധതിയുമായി എംഎൽഎ

Share to


Perinthalmanna Radio
Date: 03-03-2026

പെരിന്തൽമണ്ണ:  നിയോജക മണ്ഡലത്തിലെ ഓട്ടോറിക്ഷ ഡ്രൈവർമാർക്ക് എംഎൽഎ ഹെൽത്ത് കാർഡും സൗജന്യ ഇൻഷുറൻസ് പദ്ധതിയുമായി നജീബ് കാന്തപുരം എംഎൽഎ. സംസ്ഥാനത്തു തന്നെ ആദ്യമായാണ് ഇത്തരമൊരു പദ്ധതി നടപ്പാക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.

കഴിഞ്ഞ 2 വർഷമായി അങ്കണവാടി–ആശാ–പരിരക്ഷാ പ്രവർത്തകർ, ഹരിതകർമ സേനാംഗങ്ങൾ, കുടുംബശ്രീ സിഡിഎസ് അംഗങ്ങൾ, ആംബുലൻസ് ഡ്രൈവർമാർ, ട്രോമാകെയർ പ്രവർത്തകർ, തെരുവു കച്ചവടക്കാർ തുടങ്ങി 7 വിഭാഗങ്ങളിലുള്ളവർക്കായി സൗജന്യ ഹെൽത്ത് കാർഡും ഇൻഷുറൻസ് പദ്ധതിയും ഏർപ്പെടുത്തിയിട്ടുണ്ട്. ഇതിന്റെ തുടർച്ചയായാണ് 1500 ലേറെ വരുന്ന ഓട്ടോ ഡ്രൈവർമാരെ കൂടി പദ്ധതിയുടെ ഭാഗമാക്കുന്നത്. ക്രിയ പ്രൊജക്‌ടിന്റെ ഭാഗമായാണ് പദ്ധതി നടപ്പാക്കുന്നത്. ഇതിനുള്ള അപേക്ഷകൾ ഇന്നലെ മുതൽ വിതരണം തുടങ്ങി. 20 വരെ എംഎൽഎ ഓഫിസിൽ അപേക്ഷ സ്വീകരിക്കും. പെരിന്തൽമണ്ണയിലെ ഓട്ടോ ഡ്രൈവർമാർ, പെരിന്തൽമണ്ണയിൽ നിന്ന് പരിസരങ്ങളിൽ പോയി സർവീസ് നടത്തുന്ന ഓട്ടോറിക്ഷാ ഡ്രൈവർമാർ എന്നിവർക്കാണ് ആനുകൂല്യം ലഭിക്കുക. ഏപ്രിൽ 1 മുതൽ പദ്ധതി പ്രാബല്യത്തിൽ വരും. പെരിന്തൽമണ്ണയിലെ എംഇഎസ് മെഡിക്കൽ കോളജ് ഉൾപ്പെടെ 8 സൂപ്പർ സ്‌പെഷ്യൽറ്റി – സ്‌പെഷ്യൽറ്റി ആശുപത്രികളിലാണ് ഹെൽത്ത് കാർഡിന്റെ വിവിധ ആനുകൂല്യങ്ങൾ ലഭിക്കുക. കഴിഞ്ഞ 2 വർഷങ്ങളിലായി ആശുപത്രികൾ 10 ലക്ഷം രൂപയുടെ ആനുകൂല്യങ്ങൾ കാർഡുടമകൾക്ക് നൽകിയതായും ഈ ആശുപത്രികളെ അഭിനന്ദിക്കുന്നതായും നജീബ് കാന്തപുരം എംഎൽഎ, എസ്.അബ്‌ദുൽ സലാം, എ.കെ.നാസർ, തെക്കത്ത് ഉസ്‌മാൻ എന്നിവർ അറിയിച്ചു.
………………………………………..
കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ   ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക

https://chat.whatsapp.com/FXWqNeniWKuCY5QVi7FWIs
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ

Share to

Leave a Reply

Your email address will not be published. Required fields are marked *