യുഡിഎഫ് അധികാരത്തിൽ വന്നാൽ ഒരാടംപാലം- മാനത്തുമംഗലം ബൈപ്പാസ് യാഥാർത്ഥ്യമാക്കുമെന്ന് നജീബ് കാന്തപുരം എം.എൽ.എ

Share to


Perinthalmanna Radio
Date: 06-03-2026

പെരിന്തൽമണ്ണ: യുഡിഎഫ് സർക്കാർ അധികാരത്തിൽ വന്നാൽ പെരിന്തൽമണ്ണയിലെയും അങ്ങാടിപ്പുറത്തെയും രൂക്ഷമായ ഗതാഗതക്കുരുക്കിന് പരിഹാരമായി നിർദ്ദേശിക്കപ്പെട്ട ഒരാടംപാലം- മാനത്തുമംഗലം ബൈപ്പാസ് റോഡ് മുൻഗണനാടിസ്ഥാനത്തിൽ പൂർത്തിയാക്കുമെന്ന് നജീബ് കാന്തപുരം എം.എൽ.എ പറഞ്ഞു. പെരിന്തൽമണ്ണയിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ബൈപ്പാസ് നിർമ്മാണത്തിന് ആവശ്യമായ 200 കോടി രൂപ ഒന്നിച്ച് നൽകാൻ കിഫ്ബിക്ക് കഴിയില്ലെന്ന് വന്നതോടെയാണ് പദ്ധതി മുടങ്ങിയത്. റെയിൽവേ ഓവർബ്രിഡ്ജിന്റെ അനുമതിക്കായി 13 ലക്ഷം രൂപയടക്കം നേരത്തെ അടച്ചിരുന്നു. പദ്ധതി യുഡിഎഫിന്റെ പ്രകടന പത്രികയിൽ ഉൾപ്പെടുത്താൻ ആവശ്യപ്പെട്ടിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.


പെരിന്തൽമണ്ണ ജില്ലാ ആശുപത്രിയുടെ വികസനത്തിൽ എൽഡിഎഫ് സർക്കാർ കാണിക്കുന്നത് കടുത്ത അവഗണനയാണെന്ന് എം.എൽ.എ കുറ്റപ്പെടുത്തി. ആശുപത്രിയുടെ സമഗ്ര വികസനത്തിനായി ഡിപിആർ തയ്യാറാക്കി നൽകിയിട്ടും സർക്കാർ ഒരു രൂപ പോലും അനുവദിച്ചില്ല. മതിയായ സ്റ്റാഫിനെ പോലും നിയമിക്കാൻ തയ്യാറാകാത്ത സർക്കാർ, സ്വകാര്യ ആശുപത്രികളെ സഹായിക്കുന്ന നയമാണ് സ്വീകരിക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു.


നവീകരണം  പാതി വഴിയിൽ മുടങ്ങിയ പുലാമന്തോൾ-മേലാറ്റൂർ റോഡ് പുതിയ പദ്ധതി പ്രകാരം പൂർത്തിയാക്കും. 125 കോടി രൂപയുടെ പുതിയ ഡിപിആർ ഇതിനായി സമർപ്പിച്ചിട്ടുണ്ട്. നിലവിലുണ്ടായിരുന്ന കരാറുകാരനെ ഒഴിവാക്കിയതായും ഭരണാനുമതി ലഭിക്കുന്ന മുറയ്ക്ക് യുഡിഎഫ് സർക്കാർ ഈ പദ്ധതി പൂർത്തിയാക്കുമെന്നും അദ്ദേഹം പറഞ്ഞു.

മണ്ഡലത്തിലെ ആറ് സ്കൂളുകളുടെ വികസനത്തിനായി 25 കോടി രൂപയുടെ കിഫ്ബി ഫണ്ട് വിനിയോഗിച്ചു. കേന്ദ്ര-സംസ്ഥാന ഫണ്ടുകളും എം.എൽ.എ ഫണ്ടും കൃത്യമായി ഉപയോഗിച്ച് മണ്ഡലത്തിൽ വികസന പ്രവർത്തനങ്ങൾ തുടരുകയാണെന്നും നജീബ് കാന്തപുരം കൂട്ടിച്ചേർത്തു.
………………………………………..
കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ   ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക

https://chat.whatsapp.com/FXWqNeniWKuCY5QVi7FWIs
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ

Share to

Leave a Reply

Your email address will not be published. Required fields are marked *